Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരം വിട്ടൊഴിയുന്ന ആത്മാവ്; വൈറൽ വിഡിയോ വീണ്ടും !

Spirit

പണ്ടൊക്കെ മുത്തശ്ശിക്കഥകളിലൂടെയാണു നാം പ്രേതകഥൾ കൂടുതലും കേട്ടിട്ടുള്ളത്. പിന്നീടു സിനിമകളും സീരിയലുകളുമൊക്കെ നമുക്കു മുന്നിൽ പ്രേതങ്ങളുടെ വിവിധ രൂപഭാവങ്ങൾ കാട്ടിത്തന്നു. ഇപ്പോൾ പ്രേതങ്ങൾ ട്രെൻഡിങ്ങാകുന്നത് സമൂഹമാധ്യമത്തിലൂടെയാണ്. പ്രേതങ്ങളെക്കുറിച്ചുള്ള കഥകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ ആരാധകരേറെയാണ്. കഴിഞ്ഞയാഴ്ചയാണ് അപകട സ്ഥലത്തു രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആത്മാവിന്റെ സാന്നിധ്യം ദൃശ്യമായിട്ടുള്ള ഫോട്ടോ ഫേസ്ബുക്കിലും മറ്റും പരന്നത്. അതിനു പുറകെയിതാ സമാനമായൊരു വിഡിയോ ചൈനയിൽ നിന്നും പുറത്തു വന്നിരിക്കുന്നു.

മരിച്ചു കിടക്കുന്ന യുവതിയുടെ ശരീരത്തിൽ നിന്നും വെളുത്ത രൂപം പറന്നുയരുന്നതാണ് വിഡിയോയിൽ ദൃശ്യമാകുന്നത്. സ്ത്രീയുടെ ശരീരത്തിൽ നിന്നും ഉയർന്നു വരുന്നത് ആത്മാവാണെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. ആശുപത്രിക്കുള്ളിലെ ഇരുട്ടുനിറഞ്ഞ മുറിയിൽ ഒരു കട്ടിലിൽ മുഴുവനായി വെള്ള പുതച്ചു കിടക്കുന്ന രൂപത്തെയാണ് ആദ്യം കാണുക. പെട്ടെന്നതാ ആ സ്ത്രീ ശരീരത്തിൽ നിന്നും ഒരു വെളുത്ത പുക പറന്നുയരുന്നു, ശേഷം അതു വായുവിൽ അപ്രത്യക്ഷമാകുന്നു.

വിഡിയോ കണ്ട മിക്കയാളുകളും അതു ആത്മാവാണെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ്. 2014 ജൂലൈ ഇരുപതിനെടുത്ത വിഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിലൂടെ പുറത്തു വിട്ടിരുന്നത്. ആത്മാവു ശരീരത്തെ വേർപെ‌ടുന്ന യഥാർഥ വിഡിയോ എന്ന ടൈറ്റിൽ നൽകി അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോ ഇതിനകം ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു.

Your Rating: