Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊട്ടോ വൈറലാവാൻ ഒരു നായയോട് ഇങ്ങനെ ചെയ്തത് എന്തിന്?

burned-dog നായയുടെ മുഖം പൊള്ളിയതെന്ന രീതിയിൽ പ്രചരിപ്പിച്ച ഫോട്ടോ

ഒറ്റനോട്ടമേ നോക്കൂ... പൊള്ളി തൊലിയടർന്ന് മാംസം തുറിച്ചു നില്‍ക്കുന്ന ആ നായയുടെ മുഖത്തേക്ക് പിന്നെ നോക്കിയാല്‍ കണ്ണു നിറയും. സ്റ്റീഫൻ റോസ്മാൻ എന്ന യുവാവാണ് പൊള്ളലിൽ നിന്നും കുടുംബത്തെ രക്ഷിച്ച നായയെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളിൽ ഫോട്ടോ വൈറലാവുകയും ചെയ്തു. മൃഗസ്നേഹികൾ ഉൾപ്പെടെയുള്ളവർ സഹതാപവുമായി രംഗത്തെത്തി. പലരും നായയെ ധീരനെന്നും അവനു വേണ്ടി പ്രാർഥിക്കുന്നുവെന്നും രണ്ടാം ജന്മമാണ് ഇതെന്നുമെല്ലാം കമന്റു ചെയ്തു. പക്ഷേ സംശയം തോന്നിയ ചിലരാണ് ഫോട്ടോ ഒന്നുകൂടി സൂം ചെയ്തു നോക്കിയത്. അപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം അവരെല്ലാം തിരിച്ചറിഞ്ഞത്. സംഗതി നായയുടെ മുഖത്ത് മാംസത്തിന്റെ കഷണം വച്ചു മറച്ചിരിക്കുകയായിരുന്നു. കണ്ടാൽ പൊള്ളിയടർന്ന മുഖത്തെ മാംസമാണെന്നേ തോന്നൂ. എന്തായാലും യുവാവിന്റെ ക്രൂരതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതിരുകടന്ന വിനോദമാണിതെന്നും മിണ്ടാപ്രാണിയുടെ മുഖം മാംസം വച്ചു മറച്ച പ്രവർത്തി ചെയ്തയാൾ ഹൃദയശൂന്യനാണെന്നും തുടരുന്നു വിമർശനങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.