Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം നിഷ്കളങ്കമാവണം, ഇതുപോലെ

sellfless love

വിഖ്യാത എഴുത്തുകാരൻ ഒ.ഹെൻറിയുടെ ഗിഫ്റ്റ് ഓഫ് ദ മാഗി എന്ന പുസ്തകത്തെക്കുറിച്ചു കേട്ടിട്ടില്ലേ? യുവദമ്പതികൾ പരസ്പരം ക്രിസ്തുമസ് സമ്മാനം വാങ്ങിക്കൊടുക്കുന്നതിനായി ഇരുവരുടെയും ഇഷ്ടപ്പെട്ട വസ്തുക്കൾ വിറ്റ കഥ. ഭർത്താവിനു വാച്ച് വാങ്ങാനായി ഭാര്യ നീണ്ടമുടി മുറിച്ചുവിറ്റപ്പോൾ പങ്കാളിയുടെ ഇടതൂർന്നമുടിയ്ക്കു വേണ്ടിയുള്ള ക്ലിപ്പുകളാണ് തന്റെ വാച്ചുവിറ്റ് ഭർത്താവു വാങ്ങിയത്. യഥാർത്ഥത്തിൽ ഇരുവർക്കും ആ സമ്മാനങ്ങൾ കൊണ്ട് ഒരു ഉപയോഗവുമുണ്ടായില്ല. എന്നാലും തങ്ങൾക്കിടയിലെ പ്രണയം നിസ്വാർത്ഥമാണെന്ന് മനസിലാക്കുകയായിരുന്നു ആ സന്ദർഭത്തിലൂടെ അവർ. ഇത്തരത്തിൽ നിഷ്കളങ്ക പ്രണയത്തെ വരച്ചുകാട്ടുന്ന ഒരു പരസ്യചിത്രമാണ് ഇപ്പോൾ ഹിറ്റാകുന്നത്. ഓൺലൈൻ ഷോപ്പിങ് ബ്രാൻഡായ ഒഎൽഎക്സിന്റെ ലിറ്റിൽ ജോയ്സ് ഓഫ് ലൈഫ് എന്ന പരസ്യവും രണ്ടു യുവദമ്പതികളുടെ സ്നേഹത്തെ മുൻനിർത്തിയുള്ളതാണ്.

പെയിന്ററായ ഭാർത്താവും ഫോട്ടോഗ്രാഫറായ ഭാര്യയുമാണ് ഇവിടെ കഥാപാത്രങ്ങൾ. ഭർത്താവിന്റെ മനോഹരമായ പെയിന്റിങുകൾ ക്യാമറയിൽ പകർത്തി ലണ്ടൻ റോയൽ ആർട്ട് കോമ്പറ്റീഷനിലേക്ക് അയക്കുകയാണ് ഭാര്യ. അതേസമയം തന്നെ തനിക്കുവേണ്ടി ഒരു ലെൻസും അവൾ തിരയുന്നുണ്ട്. തുടർന്ന് ആർട് ഗ്യാലറിയിൽ പങ്കെടുക്കാനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ട് മെയിൽ വന്നെങ്കിലും ഭീമമായ ഫ്ലൈറ്റ് ടിക്കറ്റ് വില ഇരുവരെയും നിരാശരാക്കുകയാണ്. അങ്ങനെ ഭർത്താവിനു വേണ്ടി തന്റെ ക്യാമറ വിറ്റ് ഫ്ലൈറ്റ് ടിക്കറ്റുമായെത്തുന്ന ഭാര്യയെ കാത്തിരിക്കുന്നത് തന്റെ പെയിന്റിങ്ങുകളെല്ലാം വിറ്റ് ഭാര്യയ്ക്കൊരു ക്യാമറയുമായി കാത്തിരിക്കുന്ന ഭർത്താവിനെയാണ്. രണ്ടരമിനുട്ടിനുള്ളിൽ സ്വന്തം ഇഷ്ടങ്ങൾക്കല്ല മറിച്ച് നമ്മളെ സ്നേഹിക്കുന്നവരുടെ ഇഷ്ടങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത് എന്ന ആശയം കൂടി പകരുന്നതാണ് ലിറ്റിൽ ജോയ്സ് ഓഫ് ലവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.