Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം വലിച്ചെറിയുന്നവർ ഇത് കണ്ടെങ്കിലും നന്നാവുമോ?

Tata Food ബാംഗ്ലൂരിലെ ടിസിഎസ് കാന്റീനിനു മുന്നിൽ വച്ച ബോർഡ്

ഭക്ഷണത്തിന്റെ വിലയറിയണമെങ്കില്‍ അതു കിട്ടാൻ കഷ്ടപ്പെടുന്നവരോടു ചോദിച്ചു നോക്കണം. വയറു നിറഞ്ഞെന്നും രുചിയില്ലെന്നുമൊക്കെ പറഞ്ഞു നാം പാഴാക്കി കളയുന്ന ഭക്ഷണങ്ങളുണ്ടെങ്കിൽ എത്രയോ പേരുടെ വിശപ്പിനു പരിഹാരമായിരുന്നേനെ. അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ പൊതി ഭക്ഷണങ്ങളും ഓർമ്മിപ്പിക്കുന്നത് തെരുവിൽ വിശന്നു െപാരിയുന്ന മനുഷ്യ ജന്മങ്ങളെയാണ്. എങ്കിലും നാം തുടർന്നു കൊണ്ടേയിരിക്കും ഈ സ്വഭാവം, നമുക്കു വേണ്ടെന്നു േതാന്നിയാൽ പിന്നെ വലിച്ചെറിയുക തന്നെ. ഇത്തരത്തിലുള്ളർക്ക് ഒരു ബോധവൽക്കരണം എന്നോണമാണ് ടാറ്റാ കൺസൽട്ടൻസി സർവീസ് അവരുടെ ഭക്ഷണശാലയ്ക്കു മുന്നിൽ ഒരു ബോര്‍ഡ് വച്ചത്. ബാംഗ്ലൂരിലെ ടിസിഎസ് കാന്റീനിനു മുന്നിൽ വച്ച ബോർഡിന്റെ പ്രധാനലക്ഷ്യം ഭക്ഷണം പാഴാക്കിക്കളയൽ ഇല്ലാതാക്കലാണ്.

''നിങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം എ‌ടുത്തോളൂ, പക്ഷേ എടുക്കുന്നതു മുഴുവൻ കഴിച്ചിരിക്കണം. ഇന്നലെ നിങ്ങൾ പാഴാക്കിക്കളഞ്ഞത് 45 കിലോ ഭക്ഷണമാണ് അതുണ്ടായിരുന്നെങ്കിൽ 180 പേരു‌ടെ വിശപ്പു മാറ്റാമായിരുന്നു.'' -ഇതാണ് കാന്റീനിനിലു മുന്നിലെ ബോർഡിൽ എഴുതിയിരിക്കുന്നത്. വ്യത്യസ്തവും ചിന്തിപ്പിക്കുന്നതുമാണ് ടിസിഎസിന്റെ പുതിയ ആശയം. എന്തായാലും ഭക്ഷണം കഴിക്കാനായി കാന്റീനിൽ കയറുന്നവർ ഈ ബോർഡു കാണുന്നതോടെ പാഴാക്കിക്കളയില്ലെന്നു തന്നെ പ്രതീക്ഷിക്കാം. ഓരോ ഭക്ഷണശാലകൾക്കു മുന്നിലും ഇത്തരത്തിലൊരു ബോധവൽക്കരണ ബോർഡുകള്‍ സ്ഥാപിക്കുന്നതു വലിയ മാറ്റം തന്നെ സൃഷ്ടിച്ചേക്കാം. വലിച്ചെറിയുന്ന ഓരോ ഉരുളയും കിട്ടിയിരുന്നെങ്കിലെന്നു ആശിക്കുന്നവരുണ്ട് നമുക്കിടയിൽ... മറക്കാതിരിക്കാം ആ ജന്മങ്ങളെ....