Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് അധ്യാപിക ആളുമാറി ചൂടൻ സെൽഫി അയച്ചത് വിദ്യാർഥിക്ക് !

Selfy Representative Image

സാങ്കേതിക വിദ്യ ഓരോരുത്തർക്കു കൊടുക്കുന്ന പണി ഇങ്ങനെയൊക്കെയാണ്. സ്വകാര്യ പടങ്ങളും വിഡിയോകളും കൈമാറുന്നതിന് സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടിയാണിത്. കോളജ് അധ്യാപികയായ കാമുകി കാമുകന് അയച്ച ചൂടൻ സെൽഫിയും തുടർ സംഭവങ്ങളുമാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

Selfy അധ്യാപിക ആളുമാറി വിദ്യാർഥിക്ക് അയച്ച ചിത്രം
Selfy അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായ സംഭാഷണത്തിൽ നിന്ന്

കാമുകന്റെ അതേ പേരുകാരനായ വിദ്യാർഥിക്കാണ് രാത്രിയിൽ ചൂടൻ സെൽഫി കിട്ടുന്നത്. കൂടെ ഒരു ചോദ്യവും. കൂടുതൽ വേണോ എന്ന്. വിദ്യാർഥി ആളത്ര മോശമല്ലാത്തതുകൊണ്ട് മറുപടി തീർച്ചയായും വേണമെന്ന്. ഇതിനു കിട്ടിയ മറുപടിയും ചിത്രവും അതിലും ഹോട്ട്.

Selfy അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായ സംഭാഷണത്തിൽ നിന്ന്

ഒടുവിൽ വിദ്യാർഥി സത്യം വെളിപ്പെടുത്തി. നന്ദി, പക്ഷെ നമ്പർ തെറ്റിയെന്നു തോന്നുന്നു എന്നു പറഞ്ഞ് ആരാണെന്നും വെളിപ്പെടുത്തി. ഞെട്ടിത്തരിച്ച അധ്യാപികയുടെ ഓഫർ പെട്ടെന്ന്. പടങ്ങൾ ഡലീറ്റ് ചെയ്യുകയാണെങ്കിൽ ക്ലാസിൽ എ ഗ്രേഡ് തരാമെന്ന്. വിദ്യാർഥിക്ക് ഡീൽ ബോധിച്ചു. ഒപ്പം ടീച്ചറുടെ ചിത്രങ്ങൾക്ക് അഭിനന്ദനവും. എന്തായാലും ടീച്ചർ വാക്കു പാലിച്ചു. വിദ്യാർഥി അതു ചെയ്തില്ല താനും. 

Your Rating: