Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 വർഷം മുമ്പു സെക്സ് സിനിമയിൽ അഭിനയിച്ച അധ്യാപികയ്ക്ക് എതിരെ നടപടി

Resa Woodward ഡാലസിലെ യങ് വിമൻസ് സ്റ്റീം അക്കാദമയിൽ സയൻസ് അധ്യാപികയായിരുന്ന റേസാ വുഡ്‌വാർഡിന്റെ (38)ജീവിതം മാറ്റി മറിച്ചത് ഫെയ്സ് ബുക്കിൽ ആരോ ഇട്ട പോസ്റ്റാണ്..

പണ്ടെങ്ങോ സെക്സ് ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ അമേരിക്കയിലെ ടെക്സാസിൽ അധ്യാപികയ്ക്കു വിലക്ക്. 20 വർഷം മുൻപുള്ള അശ്ലീല ചിത്രങ്ങളുമായി അധ്യാപികയെ ഒരാൾ സമൂഹമാധ്യമത്തിൽ് അപമാനിച്ചതിനു പിന്നാലെയാണ് അച്ചടക്ക നടപടികൾ. ആറാംക്ലാസിൽ പഠിപ്പിക്കുന്നതിൽ നിന്നു വിലക്കിയതിനു പിന്നാലെ പണി പോകുമെന്ന അവസ്ഥയിലാണ് അധ്യാപിക. 20 വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തിന്റെ പേരിൽ തന്നെ ശിക്ഷിക്കുന്നതു കടുത്ത അനീതിയാണെന്നാണ് അധ്യാപികയുടെ പക്ഷം.

ഡാലസിലെ യങ് വിമൻസ് സ്റ്റീം അക്കാദമയിൽ സയൻസ് അധ്യാപികയായിരുന്ന റേസാ വുഡ്‌വാർഡിന്റെ (38)ജീവിതം മാറ്റി മറിച്ചത് ഫെയ്സ് ബുക്കിൽ ആരോ ഇട്ട പോസ്റ്റാണ്. ലെസ്ബിയനായി സെക്സ് സീനിൽ അധ്യാപിക അഭിനയിച്ചതിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു പോസ്റ്റ്. ഇത്തരം അശ്ലീല ചിത്രത്തിൽ അഭിനയിച്ച അധ്യാപിക പെൺകുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്നായി ചർച്ചാ വിഷയം. അതോടെ സ്കൂൾ അധികൃതർ അവരെ അധ്യാപനത്തിൽനിന്നു മാറ്റി.

അതേസമയംമദ്യപാനിയും പണക്കൊതിയനുമായ ഭർത്താവു തന്നെ നിർബന്ധിച്ച് സെക്സ് ചിത്രങ്ങളിൽ അഭിനയിപ്പിക്കുകയായിരുന്നു എന്ന് അധ്യാപിക പറഞ്ഞു. 2001–04 കാലത്താണത്. Luscious Lesbians, Little Miss Lesbian and Naughty Nights 2 എന്നീ ചിത്രങ്ങളിലാണ് അവർ പെൺകുട്ടികളുമായി ബന്ധത്തിലേർപ്പെടുന്ന രംഗങ്ങൾ അഭിനയിച്ചത്. രണ്ടു ചിത്രത്തിനു ശേഷം അഭിനയം നിർത്തി.

കഴിഞ്ഞ 15 വർഷങ്ങളായി വിദ്യാഭ്യാസ രംഗത്താണു പ്രവർത്തനം. ഇതിനിടെ മാസ്റ്റേഴ്സ് ഡിഗ്രിയും നേടി. പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും സജീവമാണ്. എന്നിട്ടും പണ്ട് നിവൃത്തികേടു കൊണ്ടു ചെയ്തുപോയ തെറ്റു ചൂണ്ടിക്കാട്ടി ഇപ്പോഴും പരിഹാസ്യപാത്രമാകുന്നു. അതേസമയം പഴയ ജോലിക്കാര്യം ചൂണ്ടിക്കാട്ടി ഇപ്പോൾ അപമാനിക്കുന്നതു ശരിയല്ല എന്നാണ് സഹഅധ്യാപകരുടെ പക്ഷം.