Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണുങ്ങൾ പറയാറുള്ള നുണ കേൾക്കണോ?

Lie

അല്ല ഈ ആൺകുട്ടികളാണോ അതോ പെൺകുട്ടികളാണോ ഏറ്റവുമധികം നുണ പറയാറുള്ളത്? സാഹചര്യം പോലിരിക്കും അല്ലേ... എന്നാലും പൊതുവേയുള്ള ഒരു സംസാരം പൊങ്ങച്ചം പറയുന്ന വേളയിൽ ഒരിത്തിരി നുണകൾ കൂടുതൽ പറയുന്നത് പെണ്ണുങ്ങൾ ആയിരിക്കുമെന്നാണ്. ഹലോ ബോയ്സ് നിങ്ങളും ഒട്ടും മോശമല്ല.. അതവിടെ നിൽക്കട്ടെ, പെണ്ണുങ്ങൾ പറയാറുള്ള ചില നുണകളുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റിക്ഷാവാലി എന്ന യൂട്യൂബ് യൂസർ പങ്കുവച്ച വിഡിയോ രസകരം തന്നെയാണ്. ഒരു സംശയവും ഇല്ല ഇതിൽ പറഞ്ഞിരിക്കുന്ന ഒരു നുണയെങ്കിലും പറയാത്ത പെണ്ണുങ്ങൾ ഉണ്ടാവില്ല.

ബോയ്ഫ്രണ്ടിന്റെ മെസേജ് പെട്ടെന്നു അമ്മ കണ്ടാൽ പിടിച്ചു നിൽക്കാൻ എന്തായിരിക്കും പറയുക? ഒട്ടും പരിചയം തോന്നാത്ത പണ്ടെങ്ങോ കണ്ടൊരു അമ്മാവൻ വന്നു പരിചയം പുതുക്കിയാലും പറയും നന്നായി ഓർക്കുന്നുണ്ടെന്ന്. പാചകത്തിൽ കേമിയാണ്, മേക്അപ് ഉപയോഗിക്കാറേയില്ല, ബ്യൂട്ടി പാര്‍ലർ കണ്ടിട്ടേയില്ല, പോൺ മൂവി എന്നുവച്ചാൽ എന്താന്നു പോലും അറിയില്ല, സ്പെഷൽ ക്ലാസിന്റെ പേരു പറഞ്ഞു കറങ്ങാൻ പോവുക തുടങ്ങി ഇന്ത്യൻ പെൺകുട്ടികൾ പൊതുവേ പറയാറുള്ള ചില നുണകളാണ് വിഡിയോയിൽ കാണിക്കുന്നത്. പെണ്ണുങ്ങളുടെ നുണ എന്തായാലും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നുണ്ട്. എന്നാലും ഗേൾസ് ഇങ്ങനെയൊക്കെ നുണ പറയാമോ?