Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 വയസുകാരി വൃദ്ധയായത് മിനിറ്റുകൾക്കുള്ളിൽ !

Roey മേക്അപ്പിൽ വൃദ്ധയെപ്പോലെ തോന്നിക്കുന്ന റോയി

മേക്അപ്പിനൊക്കെ ഒരു പരിധി ഇല്ലേ എന്നു ചോദിക്കുന്ന ഡയലോഗ് കേട്ടിട്ടില്ലേ..? എന്നാൽ കേട്ടോളൂ മേക്അപ്പിനു യാതൊരു പരിധികളുമില്ല. അതിനുദാഹരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം. കാര്യം മറ്റൊന്നുമല്ല വെറും മൂന്നുവയസുകാരിയുടെ ഒരു ചിത്രം കണ്ടാല്‍ അറുപതു വയസുള്ള അമ്മൂമ്മയുടെ മുഖം ആണെന്നേ തോന്നൂ. ഒഹിയോ സ്വദേശിയായ റോയി ആണ് തന്റെ ആന്റി കൂടിയായ സാമന്തയു‌ടെ മേക്അപ് കരവിരുതിൽ വൃദ്ധയായത്.

Roey റോയി, സാമന്ത

സാമന്ത മസ്കാര ഇടുന്നതു കണ്ടപ്പോഴാണ് റോയിക്കും മേക്അപ്പ് ഇടണമെന്ന ആഗ്രഹം തോന്നിയത്. പിന്നൊന്നും നോക്കിയില്ല ആന്റിയോടു തന്നെ സുന്ദരിയാക്കുവാൻ പറഞ്ഞു. ഇനിയൊരിക്കൽ പറയാതിരിക്കാനോ എന്തോ മൂന്നുവയസുകാരി റോയിയെ സാമന്ത പടുവൃദ്ധയുടെ മേക്അപ് ചെയ്തത്. കട്ടിയുള്ള പുരികങ്ങളും ചുളിഞ്ഞ നെറ്റിയുമെക്കെയായി ഡൾ മേക്അപ്പിൽ റോയിയെ കണ്ടാൽ ആരും പറയില്ല കുട്ടിക്കുറുമ്പി റോയി ആണതെന്ന്.

എന്തായാലും ഈ ഒരൊറ്റ ചിത്രത്തിലൂടെ സാമന്തയുടെ കഴിവും സോഷ്യൽമീഡിയയിൽ പാട്ടായിരിക്കുകയാണ്. റോയിയുടെ ചിതം വൈറലാകുന്നതിനൊപ്പം സാമന്തയുടെ ആരാധകരുടെ എണ്ണം കൂടിയെന്നും പ്രത്യേകം പറയേണ്ടല്ലോ.