Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ക്കോവർ ലുക്കിൽ ടൈ ആൻഡ് ഡൈ

Tie and Die dresses

തിരിച്ചുവരവ് സിനിമാ നടിമാർക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ. ദാ പിടിച്ചോ ഒരു സന്തോഷവാർത്ത. ടൈ ആൻഡ് ഡെെ മെറ്റീരിയൽ വീണ്ടും ഡൈ ഹാർഡ് ഫാനുകൾക്കായി വിപണിയിൽ സ്വൽപം മുഖം മിനുക്കി എത്തിക്കഴിഞ്ഞു. കോട്ടനിൽ മാത്രം കണ്ടുവന്നിരുന്ന ടൈ ആൻഡ് ഡൈ കളം മാറ്റിച്ചവിട്ടി ഇത്തവണ സാറ്റിനിലും സിൽക്കിലും ക്രേപ്പിലും ജോർജെറ്റിലുമൊക്കെയാണ് വന്നിരിക്കുന്നത്. നിറങ്ങളുടെ ഉത്സവമായിരുന്ന ടൈ ആൻഡ് ഡൈ ന്യൂജനറേഷൻ ആയപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഏറെ ജനപ്രീതി നേടുന്നുണ്ട്. കാഷ്വലുകളിൽ കാഷ്വലായിരുന്ന, എളിയവരിൽ എളിയവരായിരുന്ന ടൈ ആൻഡ് ഡൈ പാർട്ടിവെയർ ആയതാണു ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. പാശ്ചാത്യവസ്ത്രമായ ട്യൂബ് മിഡി ഡ്രസ് മുതൽ നമ്മുടെ സ്വന്തം സാരി വരെ ടൈ ആൻഡ് ഡൈ പ്രിന്റിൽ പാർട്ടികളിലെ സൂപ്പർതാരമാകുന്നു. സിൽക്കിലും ക്രഷ്ഡ് സിൽക്കിലും ടൈ ആൻഡ് ഡൈ വരുമ്പോൾ സുന്ദരിയാക്കാനായി മിറർ വർക്ക് ആണിപ്പോൾ കൂടെ കൂടുന്നത്. സാറ്റിനിലെ ടെെ ആൻഡ് ഡൈയിൽ അനിമൽ പ്രിന്റിനോട് സാദൃശ്യം വരുന്ന ബ്രൗൺ, ഗ്രേ കളറുകൾ കൂടുതൽ വരുന്നുണ്ട്. കളർസേഫ്റ്റി ആണ് പുത്തൻ ടൈ ആൻഡ് ഡൈയുടെ പ്രത്യേകത. എളുപ്പം കളർ ഇളകുമെന്ന ദുഷ്പ്പേരോടെ ടൈ ആൻഡ് ഡൈ മാറ്റിയെടുത്തു. സിൽവർ, ആന്റിക് ജ്വല്ലറിക്കൊപ്പം ഇതു കലക്കൻ ലുക്ക് തരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.