Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർഫ്യൂം തെരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Perfumes

മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ അണിഞ്ഞൊരുങ്ങാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. ഇനി അണിഞ്ഞൊരുങ്ങാനാകട്ടെ ചാന്തും പൊട്ടും വളയും മാത്രം മതിയോ. പോരാ, ആരെയും ആകർഷിക്കുന്ന ഗന്ധം കൂടി സ്വന്തമാക്കണം. അതിന് പെർഫ്യൂം കൂടിയേ തീരു. വിയർപ്പിന്റെ രൂഷഗന്ധത്തിൽ നിന്നും രക്ഷനേടണമെങ്കിൽ പെർഫ്യൂം അത്യാവശ്യമാണ്.

വ്യക്തി ശുചിത്വത്തിനും സൗന്ദര്യ സംരംക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് യങ്സ്റ്റേഴ്സ്. അതിനാൽത്തന്നെ അവരുടെ സൗന്ദര്യവർദ്ധക വസ്തുകൾക്കൊപ്പം ഒഴിച്ച് കൂടാനാവത്ത ഒന്നായി മാറി പെർഫ്യൂം. നൂറ് രൂപാ മുതൽ ലക്ഷങ്ങൾ വരെ വില വരുന്ന ബ്രാൻഡഡ് പെർഫ്യൂം വിപണിയിൽ ലഭ്യമാണ്. വിവിധ ഗന്ധങ്ങളിൽ ലഭിക്കുന്ന പെർഫ്യൂം തെരഞ്ഞടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ

∙ ഫ്രെഷ്, ഫ്ളോറൽ, സാന്‍ഡൽ തുടങ്ങി നിരവധി ഗന്ധങ്ങളിൽ പെർഫ്യൂം ലഭ്യമാണ്. നിങ്ങളുപയോഗിക്കുന്ന പെർഫ്യൂം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരിക്കും. അതിനാൽ നിങ്ങൾക്ക് യോജിച്ച പെർഫ്യൂം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

∙ നിങ്ങൾ ഏറ്റവും അധികം ഇഷ്‌‌ടപ്പെടുന്ന സുഗന്ധം തെരഞ്ഞെടുക്കുക. പൂവിന്റെയോ, പഴത്തിന്റെയോ, ചന്ദനത്തിന്റെയോ, ഈർപ്പമുള്ള മണ്ണിന്റെയോ ഗന്ധം തെരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് പ്രിയപ്പെട്ട സുഗന്ധം മനസിൽ സൂക്ഷിച്ചാൽ സമാനമായത് പിന്നീട് തെരഞ്ഞടുക്കാൻ എളുപ്പമായിരിക്കും.

∙ വാനിലയുടെയോ, കസ്തൂരിയുടെേയാ ഗന്ധം തെര‍ഞ്ഞടുത്താൽ അത് പ്രതിഫലിപ്പിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ആയിരിക്കും.

∙ ചർമ്മത്തിന് യോജിച്ചതല്ലെങ്കിൽ പെർഫ്യൂം ശരിയായി പ്രവർത്തിക്കണമെന്നില്ല. വരണ്ട ചർമ്മമുള്ളവരിൽ പെർഫ്യൂമിന്റെ സുഗന്ധം അധികം സമയം നിലനിൽക്കില്ല. ഈർപ്പമുള്ള ചർമ്മത്തിനേ ഗന്ധം ദീര്‍ഘ നേരം നിലനിർത്താൻ സാധിക്കു. അതിനാൽ വരണ്ട ചര്‍മ്മമുള്ളവർ മോസ്ച്ചറയ്സർ ഉപയോഗിച്ചതിന് ശേഷം പെർഫ്യൂം ഉപയോഗിക്കുക.

∙ശരീരത്തിന്റെ താപനില മാറുന്നതനുസരിച്ച് പെർഫ്യൂം പ്രവർത്തിക്കാറു‌ണ്ട്. നാഡി കേന്ദ്രങ്ങളിൽ പെർഫ്യൂം പുരട്ടുന്നത് കൂടുതല്‍ സമയം സുഗന്ധം നിലനിർത്തുന്നതിന് സഹായിക്കും. കൈമുട്ട്, കഴുത്തിന്റെ പിൻവശം,കാൽമുട്ട് എന്നിവിടങ്ങളിൽ പെർഫ്യൂം പുരട്ടുന്നത് ദീർഘനേരം സുഗന്ധം നിലനിൽക്കുന്നതിന് സഹായകമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.