Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!!! യാത്രക്കാരി 7 ദിവസം ജയിലിൽ

Vijay Mallya വിജയ് മല്യ

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര െചയ്ത മുംബൈ സ്വദേശിനി പ്രേംലത ബൻസാലിയായിരുന്നു ഇന്നലെ വാര്‍ത്തയിലെ താരം. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതുകൊണ്ടല്ല മറിച്ച് പിഴയടക്കാൻ പ്രേംലത കണ്ടെത്തിയ ന്യായീകരണമായിരുന്നു അധികൃതരെ ഞെട്ടിച്ചത്. പിഴയിനത്തിൽ ചുമത്തിയ 260 രൂപ അടക്കാൻ ആവശ്യപ്പെട്ട റെയിൽവേ അധികൃതരോട് ആദ്യം വിജയ് മല്യയെ പോയി പിടിക്കൂ എന്നിട്ടാവാം എന്റെ കാര്യം എന്നാണ് പ്രേംലത അറിയിച്ചത്. എന്നാല്‍ സംഭവത്തിലെ വഴിത്തിരിവു മറ്റൊന്നുമല്ല വിജയ് മല്യ വിഷയം പ്രേംലതയെ രക്ഷിച്ചില്ലെന്നു മാത്രമല്ല അവരെ ഒരാഴ്ച്ചത്തേയക്കു തടവിനു വിധിയ്ക്കുകയും ചെയ്തു.

ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മഹാലക്ഷ്മി സ്റ്റേഷനിൽ എത്തിയതോടെ പ്രേംലതയോട് പിഴയായി 206 രൂപയടക്കാൻ ടിക്കറ്റ് ചെക്കർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ സംഭവിച്ച തെറ്റിനു പിഴയടയ്ക്കുന്നതിനു പകരം തന്നെ സ്റ്റേഷൻ മാസ്റ്ററുടെ അടുക്കലേക്ക് എത്തിക്കാൻ പറഞ്ഞ പ്രേംലത അദ്ദേഹത്തോടാണ് വിജയ് മല്യയെക്കുറിച്ചു ചോദിച്ചത്. രാജ്യത്തെ മിക്ക ബാങ്കുകളെയും പറ്റിച്ച് 9000 കോടി ബാധ്യതയുണ്ടാക്കി കടന്നുകളഞ്ഞ വിജയ് മല്യയെ പിടിച്ചതിനു ശേഷം സർക്കാർ സാധാരണക്കാരെ നിലയ്ക്കു നിര്‍ത്തട്ടെയെന്നായിരുന്നു പ്രേംലതയുടെ വാദം.

ശേഷം റെയിൽവേ അധികൃതരും പോലീസുമായി നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലും പ്രേംലത തന്റെ ന്യായത്തിൽ തന്നെ ഉറച്ചുനിന്നു. ശേഷം ഇന്നലെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയപ്പോഴും പ്രേംലത അധികൃതരുടെ ഉത്തരവു സ്വീകരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല പിഴയടയ്ക്കില്ലെന്നു തറപ്പിച്ചു പറയുകയും െചയ്തു. ശേഷം അധികൃതർ 1500 ആക്കി ഉയർത്തിയ പിഴ 460 രൂപയിലേക്ക് കുറച്ചെങ്കിലും സർക്കാർ പണക്കാരെ തൊടുന്നില്ലെന്നും ദരിദ്രരായ തങ്ങളുടെ പുറകെയാണെന്നും വാദിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രേംലത. ഈ സാഹചര്യത്തിലാണ് പ്രേംലതയെ ഒരാഴ്ചത്തെ തടവിനു വിധിച്ചു കൊണ്ടു കോടതി ഉത്തരവിട്ടത്. ആറുമാസമോ ഒരുവർഷമോ ജയിലിൽ കിടന്നാലും താൻ പിഴയടയ്ക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് പ്രേംലത ഇപ്പോഴും.

Your Rating: