Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലേ സ്റ്റൈലിൽ ഒരു പ്രണയാഭ്യർഥന; വിഡിയോ കാണാം

train-love

ബോളിവുഡിലെ നിത്യഹരിത ചിത്രമാണ് ദില്‍വാലേ ദുൽഹനിയാ ലേ ജായേംഗേ. വർഷങ്ങൾക്കിപ്പുറവും ആരാധകർ ഒട്ടും കുറഞ്ഞിട്ടില്ലാത്ത ചിത്രത്തിൽ നായകൻ രാജ് നായിക സിമ്രാനെ കണ്ടുമുട്ടുന്ന രംഗം ഓർമയില്ലേ? ട്രെയിനിൽ വച്ചായിരുന്നു ആദ്യകണ്ടുമുട്ടൽ, അതു പിന്നീടു പ്രണയമായി വളർന്നു. പ്രണയത്തിലെ ഏറ്റവും സുന്ദര നിമിഷം അതു താൻ പ്രണയിക്കുന്നയാളെ അറിയിക്കുന്നതാണ്. അതിലും സുന്ദരം ആ ആൾ പ്രണയം തിരിച്ചറിയുന്ന നിമിഷവുമാണ്. പലരും വിവാഹ അഭ്യര്‍ഥന നടത്തുന്നതിനു മുമ്പ് ഒരു നൂറുതവണയെങ്കിലും ആലോചിക്കും ഏതുവഴി വേണമെന്ന്. ഇവിടെ ദില്‍വാലേ സ്റ്റൈലിൽ ട്രെയിനില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ യുവമിഥുനങ്ങളുടെ പ്രണയമാണ് വൈറലാകുന്നത്. ട്രെയിനിൽ വച്ച് സഹയാത്രക്കാരുടെയെല്ലാം സഹകരണത്തോടെ മനോഹരമായൊരു വിവാഹാഭ്യർഥന. ഗ്ലാസ്ഗോയിൽ നിന്നും ഹാമിൽടണിലേക്കു പോവുകയായിരുന്ന ട്രെയിനിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് അവർ ആദ്യമായി കാണുന്നത്. പിന്നീടുള്ള കണ്ടുമുട്ടലുകളിലൂടെ സുഹൃത്തുക്കളായി മാറി. മനസിൽ അവളോടുള്ള ഇഷ്ടം അറിയിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഇരുവരെയും കണ്ടുമുട്ടിച്ച ആ ട്രെയിൻ അല്ലാതെ മറ്റെന്താണ്. ട്രെയിനിലുള്ള ഒരു കൂട്ടം പെൺയാത്രക്കാർ പാട്ടു പാടുകയും അതവസാനിക്കുന്നതോടെ കാമുകൻ മുട്ടുകുത്തി നിന്ന് പ്രണയിനിയോടു വിവാഹാഭ്യാർഥന നടത്തുന്നതുമാണ് വിഡിയോയിലെ ഉള്ളടക്കം. ഒടുവിൽ നിറകണ്ണുകളോടെ പ്രണയിനി സമ്മതവും അറിയിക്കുന്നുണ്ട്. ഇരുവർക്കും അരികിലിരുന്ന എയ്മീ ഗ്ലെൻപെൺകുട്ടിയാണ് രംഗങ്ങൾ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ചത്. ശരിക്കും വ്യത്യസ്തം ഈ പ്രൊപ്പോസൽ അല്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.