Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖചിത്രത്തിനു ജീവൻ വെച്ചു, ട്രാന്‍സ്‌വുമണ്‍ ദീപ്തിയുടെ വിഡിയോ വൈറൽ!

vanitha1.jpg.image.784.410

വനിതയുടെ മുഖചിത്രമായതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മുഖമായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ വിഡിയോ വനിത ഓണ്‍ലൈന്‍ പുറത്തു വിട്ടു. മുഖചിത്രത്തിനൊപ്പം വിഡിയോയും വൈറലായിരിക്കുകയാണ്. 

deepti-video

ആണ്‍ശരീരത്തില്‍ നിന്നു പെണ്ണായി മാറിയ കഥയാണ് ദീപ്തി വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നത്. മുഖചിത്രം വനിതയില്‍ വന്നതു മുതല്‍ ദീപ്തിയുടെ സൗന്ദര്യം ചര്‍ച്ചയായിരുന്നു. 

ദീപ്തി നായർ വനിതയുടെ മുഖചിത്രമായപ്പോൾ ട്രാൻസ്ജെൻഡർ സമൂഹം വീണ്ടും പൊതുസമൂഹത്തിന്റെ  ചർ‌ച്ചാവിഷയമായി. പതിനാറു വയസ്സു വരെ ഷിനോജ് എന്ന ആൺശരീരത്തിൽ മനസ്സു വേദനിച്ച് ശ്വാസംമുട്ടി കഴിഞ്ഞു ദീപ്തി. സ്ത്രീകളെപ്പോലെ ഒരുങ്ങി നടക്കുന്ന ഷിനോജ് വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസത്തിനും അപമാനിക്കലുകൾക്കും ഇരയായി. ‘ആണാക്കാനുള്ള’ ചികിത്സകളും നേർച്ചകളും ഷിനോജിനു വേദനകളായി. എന്തു ചെയ്തിട്ടും ‘നന്നാകാത്ത’ ഷിനോജ് വീടിനു പുറത്തായി. ബെംഗലൂര് ഹിജിഡകളുടെ സമൂഹത്തിൽ എത്തിച്ചേർന്ന ഷിനോജ് തന്റെ മനസ്സ് പറഞ്ഞപോലെ സ്ത്രി വേഷധാരിയായി. നൃത്തം അഭ്യസിച്ച് പ്രഫഷനൽ ഡാൻസറായി. ജോലി ചെയ്തു പണമുണ്ടാക്കി സ്വയം വേദനിച്ച് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി.  ആ കഥകളാണ് വീഡിയോയില്‍ ദീപ്തി പങ്കുവയ്ക്കുന്നത്.

deepthi-video2
Your Rating: