Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊട്ടിയും കയറും ഉണ്ടായിട്ടും കിണറ്റിലിറങ്ങുന്ന ആദ്യത്തെ വ്യക്തി; നികേഷിന് ട്രോളോടു ട്രോൾ

Nikesh Kumar നികേഷ് കുമാർ

തിരഞ്ഞെടുപ്പ് പ്രചരണാർഥം അഴീകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. നികേഷ് കുമാർ കിണലിറ്റിറങ്ങി. അഴീകോട്ടെ ശുദ്ധജല ദൗർലബ്യം കാണിക്കാൻ വേണ്ടിയാണ് നികേഷ് കുമാർ കിണറ്റിലിറങ്ങിയ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്തതും താഴെ കമന്റോടു കമന്റ്. തൊട്ടിയും കയറുമുള്ള കിണറ്റിൽ ഇറങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ആളുകളുടെ ചോദ്യം.

ഓവറാക്കി ചളമായി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. തൊട്ടിയും കയറമുള്ള കിണറ്റിലിറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആൾ എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്. തിരഞ്ഞെടുപ്പ് പ്രചരണാർഥം നികേഷ്കുമാർ സ്ഥിരമായി പോസ്റ്റുചെയ്യുന്ന ഗുഡ്മോർണിങ്ങ് അഴീക്കോട് എന്ന വീഡിയോയിലാണ് സ്ഥാനാർഥിയുടെ പ്രകടനം.

Your Rating: