Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധാരാവിയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

3602925293-Dharavi

ഇൗ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ? എന്ന ഡയലോഗ് മലയാളികൾക്ക് ചിരപരിചിതമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സുപ്രസിദ്ധമല്ല, മറിച്ച് കുപ്രസിദ്ധമാണ്. എന്നാൽ ധാരാവിയെന്ന ചേരിയെ കുറിച്ച് പുറംലോകത്തിന് അധികം അറിയാത്ത നിരവധി സത്യങ്ങൾ ഉണ്ടെന്നുള്ളതാണ് സത്യം. ലക്ഷകണക്കിന് ആളുകൾ തിങ്ങിപാർക്കുന്ന ലോകപ്രസിദ്ധമായ ഈ ചേരിയെക്കുറിച്ച് രസകരമായ ചില വസ്തുതകളുമുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ അരയൻമാർ തിങ്ങി പാർത്തിരുന്ന ധാരാവി ഒരു ദ്വീപായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ ചേരിയായി മാറിയ ഈ സ്ഥലത്ത് തന്നെയാണ് ഭാരതത്തെ ഓസ്കാറിന്റെ നെറുകയിലെത്തിച്ച സ്ലംഡോഗ് മില്ലേണയർ എന്ന ചിത്രത്തിന്റെ എട്ട് സെഗ്മെന്റുകൾ ചിത്രീകരിച്ചത്.

പതിമൂന്നും പതിനാലും വയസുള്ള ഈ ചേരിയിലെ കുട്ടികൾ കംപ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിച്ചതിന് ശേഷം അഭ്യസിച്ചത് ആൻഡ്രോയ്ഡ് ആപ് എങ്ങനെ നിർമിക്കാമെന്നതായിരുന്നു. തുടർന്ന് അടുത്തുള്ള പൊതു ടാപിൽ വെള്ളം എപ്പോഴെത്തുമെന്നതിന് അലേർട്ട് നൽകുന്നതിനുള്ള ഒരു ആപ് ഇവർ തയ്യാറാക്കി. പിന്നാലെ സ്ത്രീ സുരക്ഷയ്ക്കായുള്ള ആപും നിർമിച്ചു.

ധാരാവിയിലെ കച്ചവടക്കാർ, പ്രത്യേകിച്ച് തുണിത്തരങ്ങൾ കച്ചവടം ചെയ്യുന്നവർ അവരുടെ ബിസിനസ് പ്രമോഷണായി ഉപയോഗിക്കുന്നത് വാട്സ്ആപാണ്. പുതുതായി എത്തുന്ന തുണിത്തരങ്ങളുടെ ചിത്രങ്ങളെടുത്ത് അവർ വാട്സ്ആപിൽ പ്രചരിപ്പിക്കുന്നു. മുംബൈയിലെ 21 ദശലക്ഷം ആളുകൾ ഉണ്ടാക്കുന്ന വെയ്സ്റ്റിന്റെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പാഴ് വസ്തുക്കളും ഇടയ്ക്ക് അയൽരാജ്യങ്ങളിൽ നിന്നുമുള്ള വേസ്റ്റും റീ സൈക്കിൾചെയ്ത് വരുമാനമുണ്ടാക്കുന്നതും ധþാരാവിയിൽ തന്നെയാണ്.

ലോകത്ത് ശ്രദ്ധിക്കപ്പെട്ട ഹിപ് ഹോപ്പ് ഇന്ത്യൻ കലാകാരൻമാർ ധാþരാവിയിൽ നിന്നുമുള്ളവരാണ്. ഇവരെ കുറിച്ച് നിരവധി രാജ്യാന്തര മാധ്യമങ്ങൾ പ്രത്യേക ഫീച്ചറുകളും ചെയ്തിട്ടുണ്ട്. ചേരിയിലെ കലാകാരൻമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആർട്സ് ഫെസ്റ്റിവെൽ ഇവർ നടത്തുന്നുണ്ട്. ‘അലേ ഗല്ലി ബിനാലെ‘ എന്നാണ് ഈ ഫെസ്റ്റിന് ഇവർ പേർ നൽകിയിരിക്കുന്നത്.

ചില വ്യാവസായിക സംരംഭങ്ങൾ കൂടിയുള്ള ധാരാവി ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കാര്യമായ സംഭാവന നൽകുന്ന ഒരു ചേരി കൂടിയാണ്. ഏറ്റവുമധികം ചെറുകിട വ്യവസായങ്ങളുള്ള ചേരിയാണ് ധാരാവി. എംമ്പ്രോയിഡറി വർക്കുകൾ, കയറ്റുമതി ഗുണമേന്മയുള്ള തുകൽ ചെരുപ്പുകൾ, ബാഗുകൾ, ജൂവലറികൾ എന്നിവയുടെ പ്രധാന ഉൽപാദന കേന്ദ്രവും ധാരാവി തന്നെയാണ്.

ധാþരാവിയിൽ ഉൽപാദിക്കുന്ന സാധനങ്ങളിൽ മിക്കവയും ഇ–കൊമോഴ്സ് സൈറ്റുകൾവഴി ലോകത്തിലെ മിക്കയിടങ്ങളിലും ലഭിക്കുന്നതാണ്. ഇ–കൊമേഴ്സ് വഴി വിൽപന നടത്തുന്നത് ഈ ചേരിയിൽ 200–ൽപരം വ്യവസായ സംരംഭകരാണ്. നാനൂറ് കോടിയിലധികം രൂപയാണ് ഇവിടുത്തെ ചെറുകിട വ്യവസായത്തിൽ നിന്നും ഓരോ വർഷവും സമ്പാദിക്കുന്നത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ധാരാവിയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer