Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിൽ കയറുന്ന പ്രേതം, വിഡിയോ വൈറൽ!

ghost

പ്രേതം ഉണ്ടോ ഇല്ലയോ എന്നത് എന്നും ഒരു തർക്ക വിഷയം തന്നെയാണ്. പ്രേതമുണ്ട് എന്നതിന് തെളിവായി ഒരുപാട് പ്രേത കഥകളും വിഡിയോകളും ഇന്നുണ്ട്. ഇതൊക്കെ വെറും തട്ടിപ്പാണെന്ന് പറയുന്നു ഒരു വിഭാഗം ആളുകൾ. എന്നാൽ പ്രേതമുണ്ടെന്ന ശക്തമായ തെളിവുമായി ജപ്പാനിൽ നിന്നുള്ള സി. സി ടി വി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോ കണ്ടാൽ അത് പ്രേതം തന്നെയല്ലേ എന്നാർക്കും സംശയം തോന്നാം.

ജപ്പാനിലാണ് സംഭവം, വെള്ള നിറത്തിലുള്ള ഷർട്ടിട്ട ഒരാൾ ടാക്സി കാറിനായി വഴിയിൽ കാത്ത് നിൽക്കുന്നത് കാണാം. അപ്പോൾ അവിടെ അസ്വാഭാവികമായി ഒന്നും തന്നെ കാണാനില്ല. പക്ഷേ അയാൾ ആ ടാക്സിയെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങുമ്പോൾ മുതൽ ഒരു കറുത്ത രൂപം അയാളെ പിൻതുടരുന്നത് കാണാം. അയാൾ കാറിനുള്ളിൽ കയറി ഡോർ അടയ്ക്കുന്നതോടെ രൂപം അപ്രത്യക്ഷമാകുകയാണ്. ഒന്നുകിൽ അയാൾക്കൊപ്പം രൂപവും കാറിനുള്ളിൽ കയറിയിട്ടുണ്ടാകാം അല്ലെങ്കിൽ അത് മറഞ്ഞുപോയിരിക്കാം.

എന്തായാലും ജപ്പാനിൽ നിന്നുള്ള ഈ പ്രേത വിഡിയോ ഇപ്പോൾ പ്രേതമില്ലെന്ന് വാദിക്കുന്നവർക്കിടയിൽപ്പോലും ചർച്ചാവിഷയമായിരിക്കുകയാണ്.
 

related stories