Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീൻസ് അലക്കേണ്ടത് വർഷത്തിൽ രണ്ടുതവണ മാത്രം!

Ranveer Singh

ആൺപിള്ളേർ ജീൻസിട്ടു പുറത്തു പോകുന്നതു കാണുമ്പോഴേ അമ്മമാർ പറയും പോവുന്നതൊക്കെ കൊള്ളാം അഴുക്കുമായി കയറിവന്നാൽ തന്നെയങ്ങ് അലക്കേണ്ടി വരും എന്ന്. അമ്മയുടെ വാക്കുകൾ ഒരു ചെവിവഴി കേട്ട് അടുത്ത ചെവിവഴി പുറത്തുവിടുന്ന മക്കൾക്കും പറഞ്ഞുപറഞ്ഞ് നാവിലെ വെള്ളം വറ്റിക്കുന്ന അമ്മമാർക്കും സന്തോഷവാർത്തയാണ് ജീൻസ് എക്സ്പെർട്ടുകൾ പങ്കുവെക്കുന്നത്. ജീൻസ് വസ്ത്രങ്ങൾ വർഷത്തിൽ രണ്ടുതവണ മാത്രം കഴുകിയാൽ മതിയത്രേ. അലക്കാതെ ഇരിക്കുന്ന ജീൻസുകൾ മാത്രമേ ഏറക്കൊലം നിലനിൽക്കൂ എന്നാണ് ബ്രാൻഡഡ് കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നത്. ജീൻസ് ഓരോ തവണ അലക്കുമ്പോൾ നഷ്ടമവുന്നത് അതിന്റെ മൃദുലതയാണത്രേ. അതുകൊണ്ട് തനനെ, അലക്കുംതോറും ജീൻസ് ടൈറ്റ് ആവുകയും ചെയ്യും.

കഴിഞ്ഞ ഒരു വർഷമായി ജീൻസ് അലക്കിയിട്ടില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് ലെവിയുടെ സിഇഒ ചിപ് ബെർഗ് . ടെലിവിഷൻ അവതാരകൻ ആൻഡേഴ്സൺ കൂപ്പറും തന്റെ ജീൻസ് അലക്കാറുള്ളത് വർഷത്തിൽ നാലുതവണ മാത്രമാണെന്നു പറയുന്നു. എന്തിനധികം ബോളിവുഡ് സുന്ദരി ട്വിങ്കിൾ ഖന്ന പോലും ജീൻസ് കഴുകാറുള്ളത് ദുർലഭം ആണെന്ന് പറഞ്ഞു. ഇനി അലക്കൽ യജ്ഞത്തിനു ഗുഡ്ബൈ പറഞ്ഞ് സമാധാനമായി ജീൻസിട്ടോളൂ ഗൈസ്...