Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം ഇനി ഒഴുകി വരും , തരംഗമായി ഫിലിപ്പീൻസിലെ വെള്ളച്ചാട്ട റെസ്റ്റോറന്റ് 

Waterfall Restaurant ഫിലിപ്പീൻസിലെ വെള്ളച്ചാട്ട റെസ്റ്റോറന്റിൽ നിന്ന് ഒരു കാഴ്ച്ച

ലോകം വളരുന്നതിന് അനുസരിച്ച് മനുഷ്യന്റെ ഭാവനയും വളരുകയാണ്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. രുചിയിൽ മാത്രമല്ല, ഭക്ഷണം കഴിക്കുന്നതിനുള്ള അന്തരീക്ഷത്തിൽ പോലും വ്യത്യസ്തത തേടുകയാണ് ഇന്നത്തെ ലോകം. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് നഗ്ന ഭക്ഷണശാലയ്ക്ക് പുറകെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന വെള്ളച്ചാട്ട റെസ്റ്റോറന്റ് . ഫീലിപ്പിന്‍സിലാണ് ലോകം കൗതുകത്തോടെ നോക്കുന്ന ലബാസിന്‍ വെള്ളച്ചാട്ട റെസ്റ്റോറന്റ് ഉള്ളത്.

Waterfall Restaurant ഫിലിപ്പീൻസിലെ വെള്ളച്ചാട്ട റെസ്റ്റോറന്റിൽ നിന്ന് ഒരു കാഴ്ച്ച

കൃത്രിമമായി നിര്‍മ്മിച്ച വെള്ളച്ചാട്ടത്തിലാണ് റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണം ആസ്വദിച്ചു കഴിക്കുക എന്നത് അക്ഷരാർത്ഥത്തിൽ സത്യമാക്കുകയാണ് ഈ റെസ്റ്റോറന്റ് .വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് , നനഞ്ഞ് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ലബാസിന്‍ വെള്ളച്ചാട്ട റെസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. അറിഞ്ഞും കേട്ടും പ്രതിദിനം നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വില്ല എസ്‌ക്യൂഡേറോ റിസോര്‍ട്ടാണ് ഈ വെള്ളച്ചാട്ട റെസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്.  റെസ്‌റ്റോറന്റിനു ചുറ്റും അതിമനോഹരമായ കാടും മരങ്ങളും കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നു. കാഴ്ചയില്‍ ഇതു കൃത്രിമമാണ് എന്ന് ആരും പറയില്ല. 

ആരെയും കൊതിപ്പിക്കുന്ന സീ ഫുഡാണ്‌ ഇവിടുത്തെ സ്‌പെഷല്‍ ആഹാരം. തീര്‍ത്തും പ്രകൃതിദത്തമായി ഇലകളിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനായി മുള കൊണ്ട് നിര്‍മ്മിച്ച മേശകളും കസേരകളും ഒരുക്കിയിരിക്കുന്നു. ഇനി താല്പര്യമുള്ളവർക്ക് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കാനും  അവസരമുണ്ട്. അല്ലാത്തവര്‍ക്ക് തങ്ങള്‍ ഇരിക്കുന്ന ഇരിപ്പിടങ്ങള്‍ക്ക് താഴെ വെള്ളം കാലില്‍ തട്ടി ഒഴുകി നടക്കും. ചുരുക്കിപ്പറഞ്ഞാല്‍ വെള്ളച്ചാ‌ട്ടത്തിന്റെ മാസ്മരികഭംഗി അടുത്തറിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ലബാസിൻ ഒരുക്കുന്നത്. 

Your Rating: