Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണം, പുതിയ പരസ്യസംസ്കാരം!

kochi

‘ഈ നഗരം മനോഹരം. പക്ഷെ നല്ലൊരു ഫോട്ടോയെടുക്കാൻ കഴിയുന്നില്ല.!’ കൊച്ചിയിലെത്തിയ രണ്ടു വിദേശ സഞ്ചാരികളുടെ അഭിപ്രായം. കാരണവും അവർ വിശദമാക്കി: ‘ഫോട്ടോയ്ക്കു വേണ്ടി ക്യാമറ തുറന്നാൽ ഫ്രെയിമിൽ ഫ്ലെക്സുകളും പരസ്യബോർഡുകളും പ്രത്യക്ഷപ്പെടും. പൊതുസ്ഥലത്തു പരസ്യങ്ങളെ ഒഴിവാക്കി ഫോട്ടോയെടുക്കാൻ കഴിയാറില്ല.’

ചുറ്റുമൊന്നു കണ്ണോടിക്കൂ, അവരുടെ വാക്കുകളെ അവിശ്വസിക്കേണ്ടി വരില്ല. വേണ്ടതും വേണ്ടാത്തതുമായി ആവശ്യത്തിലേറെ പരസ്യങ്ങളാണു ചുറ്റും. പരസ്യങ്ങളെ ഒഴിവാക്കി ജീവിക്കാനാവില്ല. പക്ഷെ ഇത്രയ്ക്കു വേണോ എന്നാണു ചോദ്യം.കൊച്ചിയുടെ മുക്കിലും മൂലയിലും വരെ പരസ്യമുണ്ട്. റോഡിന്റെ ഇരുപുറങ്ങളിലും കെട്ടിടങ്ങൾക്കുമുകളിലും പരസ്യങ്ങളാണ്. ഇലക്ട്രിക് പോസ്റ്റിനെയും ട്രാൻസ്ഫോമറുകളെയും മൈൽകുറ്റിയെയും വരെ വെറുതെ വിട്ടിട്ടില്ല. മതിലുകളുടെ കാര്യം പറയാനില്ല. ‘എന്തിനാണു വാസ്തുശിൽപ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന കെട്ടിടങ്ങളുടെ പുറത്തു പരസ്യങ്ങൾ പതിച്ചു വികൃതമാക്കുന്നത്..?

ശിൽപനിർമിതി പോലെ കെട്ടിടനിർമാണവും ഒരു കലയാണ്. ഓരോ നഗരത്തിനും ഓരോ ശൈലി, കൊച്ചിയുടേതു വ്യത്യസ്തം. ഇവിടെ വന്നിറങ്ങിയ വിവിധ ദേശക്കാർ അവരുടെ തനതുരീതിയിൽ കെട്ടിടങ്ങൾ നിർമിച്ചു. ഈ വ്യത്യസ്തയാണു കൊച്ചിയുടെ സമ്പത്ത്. അതെല്ലാം ഇപ്പോൾ പരസ്യങ്ങൾ കൊണ്ടു മൂടിയിരിക്കുകയാണ്.

വിദേശരാജ്യങ്ങൾ അവരുടെ പൈതൃകപ്രദേശങ്ങളുടെ തനിമയും സ്വാഭാവികതയും അതേപടി നിലനിർത്തുന്നതിനായി അവിടം പരസ്യവിമുക്തമാക്കാറുണ്ട്. എന്നാൽ ഇവിടെ സ്ഥിതി മറിച്ചും. ഒരു മാറ്റം വേണ്ടതല്ലേ?

ഫ്ലെക്സുകളും ഹോർഡിങ്ങുകളും സിനിമാ പോസ്റ്ററുകളും നോട്ടിസുകളുമൊക്കെയായി പരസ്യങ്ങൾ വലിയൊരളവോളം നഗരത്തിന്റെ സൗന്ദര്യം കെടുത്തിയെന്ന് ഒടുവിൽ നഗരസഭയ്ക്കും ബോധ്യമായി. ലോക സ‍ഞ്ചാരഭൂപടത്തിൽ ഇടംനേടിയ കൊച്ചിയെ അഴകിലും മികവിലും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. പരസ്യങ്ങൾ സ്ഥാപിക്കുന്നതിനു നിശ്ചിതസ്ഥലങ്ങൾ ഒരുക്കിയും അനധികൃത പരസ്യങ്ങൾ നീക്കം ചെയ്തും നഗരത്തെ സുന്ദരമാക്കാനുള്ള ദൗത്യത്തിനു തയാറെടുക്കുകയാണെന്ന് മേയർ ടോണി ചമ്മണി പറഞ്ഞു.

വൈറ്റില എന്ന പരസ്യക്കോട്ട

∙ പരസ്യബോർഡുകൾ - 370 ∙ അംഗീകാരമുള്ളത് -20 ∙ അനധികൃതം -350

∙ നഗരത്തിലെ അംഗീകൃത പരസ്യബോർഡുകളുടെ വിസ്തൃതി- അഞ്ചു ലക്ഷം ചതുരശ്ര അടി ∙ അനധികൃത പരസ്യബോർഡുകളുടെ വിസ്തൃതി- അഞ്ചു ലക്ഷം ചതുരശ്ര അടി. (ആധാരം: കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ റിപ്പോർട്ട്, 2015) കൂറ്റൻ ഹോർഡിങ്ങുകൾ മുതൽ ഇലക്ട്രിക് പോസ്റ്റുകളിലെ ചെറിയ ബോർഡുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. അനുമതി കൂടാതെ സ്ഥാപിച്ചിരിക്കുന്ന പരസ്യങ്ങൾ നഗരസഭയ്ക്കു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പെർമിറ്റ് ഫീസും നികുതിയും അടച്ചു നിയമപരമായി മാത്രമേ വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കാനാകൂ. ‘ഇത്രയേറെ പരസ്യങ്ങൾ ഇവിടെ ആവശ്യമില്ല. അനധികൃത പരസ്യങ്ങൾ നീക്കം ചെയ്താൽ അമിതപരസ്യം കൊണ്ടുള്ള ശ്വാസംമുട്ടലിൽ നിന്നു കൊച്ചി മുക്തമാകും’- കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎഐഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എം. ചിത്രപ്രകാശ് പറയുന്നു. സ്റ്റീൽ ചട്ടക്കൂടിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണു വലിയ പരസ്യങ്ങൾ സ്ഥാപിക്കുന്നത്. പാതയോരത്തും പുറമ്പോക്കുകളിലും ജംക്‌ഷനുകളിലും ചാരിവച്ചിരിക്കുന്ന നിലയിലുള്ള പരസ്യങ്ങൾ പലതും കാൽനടക്കാർക്കു അപകടം വരുത്തിയിട്ടുണ്ടെന്നും ചിത്രപ്രകാശ് ചൂണ്ടിക്കാട്ടുന്നു.

∙ പരസ്യബോർഡുകൾ - 370 ∙ അംഗീകാരമുള്ളത് -20 ∙ അനധികൃതം -350

∙ നഗരത്തിലെ അംഗീകൃത പരസ്യബോർഡുകളുടെ വിസ്തൃതി- അഞ്ചു ലക്ഷം ചതുരശ്ര അടി ∙ അനധികൃത പരസ്യബോർഡുകളുടെ വിസ്തൃതി- അഞ്ചു ലക്ഷം ചതുരശ്ര അടി.

(ആധാരം: കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ റിപ്പോർട്ട്, 2015) കൂറ്റൻ ഹോർഡിങ്ങുകൾ മുതൽ ഇലക്ട്രിക് പോസ്റ്റുകളിലെ ചെറിയ ബോർഡുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. അനുമതി കൂടാതെ സ്ഥാപിച്ചിരിക്കുന്ന പരസ്യങ്ങൾ നഗരസഭയ്ക്കു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പെർമിറ്റ് ഫീസും നികുതിയും അടച്ചു നിയമപരമായി മാത്രമേ വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കാനാകൂ. ‘ഇത്രയേറെ പരസ്യങ്ങൾ ഇവിടെ ആവശ്യമില്ല. അനധികൃത പരസ്യങ്ങൾ നീക്കം ചെയ്താൽ അമിതപരസ്യം കൊണ്ടുള്ള ശ്വാസംമുട്ടലിൽ നിന്നു കൊച്ചി മുക്തമാകും’- കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎഐഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എം. ചിത്രപ്രകാശ് പറയുന്നു. സ്റ്റീൽ ചട്ടക്കൂടിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണു വലിയ പരസ്യങ്ങൾ സ്ഥാപിക്കുന്നത്. പാതയോരത്തും പുറമ്പോക്കുകളിലും ജംക്‌ഷനുകളിലും ചാരിവച്ചിരിക്കുന്ന നിലയിലുള്ള പരസ്യങ്ങൾ പലതും കാൽനടക്കാർക്കു അപകടം വരുത്തിയിട്ടുണ്ടെന്നും ചിത്രപ്രകാശ് ചൂണ്ടിക്കാട്ടുന്നു.

കൊച്ചി ഇങ്ങനെ മാറുമോ ?

∙ പരസ്യങ്ങൾ സ്ഥാപിക്കാൻ നഗരത്തിൽ പ്രത്യേക പോയിന്റുകൾ.

∙ ബസ് ഷെൽട്ടറുകളിൽ നിലവാരമുള്ള ഡിസ്പ്ലേ ബോർഡുകൾ.

∙ തദ്ദേശസ്ഥാപനങ്ങൾ ബിൽഡിങ് പ്ലാനുകൾ അംഗീകരിക്കുന്നതിനൊപ്പം പരസ്യങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിനുള്ള ഇടങ്ങൾ നിശ്ചയിക്കുക.

∙ ബ്രോഡ് വേ പോലുള്ള ചരിത്രപ്രാധാന്യമുള്ള തെരുവുകളിലെ കച്ചവടസ്ഥാപനങ്ങളുടെ ബോർഡുകൾ ഒരേ മാതൃകയിലാക്കുക.

∙ സ്ഥാപങ്ങളുടെ സിഗ്നേച്ചർ ബോർഡുകൾ പാതവക്കുകളിൽ സ്ഥാപിക്കുന്നത് ഒഴിവാക്കുക.

∙ ചെറുതും വലുതുമായ പോസ്റ്ററുകൾ, ഹോർഡിങ്ങുകൾ എന്നിവ പാതയോരങ്ങളിൽ സ്ഥാപിക്കുന്നതു തടയുക.

∙ പൗരാണികവും ശിൽപഭംഗി പേറുന്നതുമായ കെട്ടിടങ്ങളിലും അവയുടെ പരിസരപ്രദേശത്തും പരസ്യം ഒഴിവാക്കുക.

∙ സ്കൂളൂകളുടെയും കോളജുകളുടെയും മതിലുകൾ പരസ്യ വിമുക്തമാക്കുക. പൊതുവാഹനങ്ങളിലും ടാക്സികളിലും ഓട്ടോകളിലും ബോട്ട് സർവീസുകളിലും പരസ്യങ്ങൾക്ക് ഇടമൊരുക്കാം.

∙ അനധികൃത പരസ്യങ്ങൾ നീക്കം ചെയ്യാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക. ∙ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്തുക.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.