സഹജീവികൾക്ക് ആപത്തു വരുമ്പോൾ സഹായിക്കാൻ മനസു കാണിക്കുന്നതാണ് മനുഷ്യത്വം. എന്നാൽ മനുഷ്യത്വം മരവിച്ചു പോയവരുമുള്‍പ്പെടുന്നവരുടെ ലോകത്താണു നാം ഇന്നു ജീവിക്കുന്നതെന്നു പറയാതെ വയ്യ. അപകടങ്ങൾ കാണുമ്പോൾ സെൽഫിയെടുക്കാനും വിഡിയോ എടുക്കാനും മുന്നിലുള്ളവർ അവര്‍ക്കു ശുശ്രൂഷ നൽകുവാനോ ചികിത്സ ലഭ്യമാക്കുവാനോ ശ്രമിക്കാത്ത വാർത്തകൾ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അവയ്ക്കിടയിലേക്കിതാ ന്യൂയോർക്കിൽ നിന്നൊരു പുതിയൊരു വിഡിയോ ഇന്റർനെറ്റിൽ വൈറലാവുകയാണ്. കൺമുന്നിൽ ഒരു യുവാവിന്റെ ജീവനെടുത്ത അപകടം കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ പീസയും കഴിച്ചു പോകുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിരത്തിലൂടെ നടന്നു പോകുന്ന യുവതി കഴിക്കാനായി പീസ കയ്യിലെടുക്കുന്നതിനിടയിലാണ് പുറകിൽ നിന്നും വണ്ടി തട്ടിത്തെറിപ്പിക്കുന്ന ശബ്ദം കേൾക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് വണ്ടിയിടിച്ച് ഒരു യുവാവു വീണു കിടക്കുന്നതാണ്. ആൾക്കൂട്ടം തടിച്ചു കൂടിയപ്പോഴും സ്ഥലത്തേക്കു പോകുവാനോ രക്ഷിക്കാനോ ശ്രമിക്കാതെ തിരിഞ്ഞു നടന്ന് കൂസലേന്യ പീസയും കഴിച്ചു പോവുകയാണ് ആ യുവതി. ആപത്തിൽ സഹായം നൽകിയില്ലെങ്കിലും കണ്ടില്ലെന്നു നടിച്ചുപോയ യുവതിയുടെ ഹൃദയശൂന്യതയെ കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.