Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടിന്റെ പണി കിട്ടിയൊരു ചലഞ്ച്, വെറൈറ്റി തന്നെ!!!

Challenge

സോഷ്യൽ മീഡിയയിൽ ഇതു ചലഞ്ചുകളുടെ കാലമാണ്. ഐസ് ബക്കറ്റ് ചല‍ഞ്ച്, ബെല്ലി ബട്ടൺ ചല‍ഞ്ച് അ‌ടുത്തിടെ കേട്ട ട്രസ്റ്റ് ഫാൾ ചലഞ്ച് തുടങ്ങി ഓരോ ദിവസവും ചലഞ്ചുകളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഓൺലൈനിൽ ഹിറ്റാവാൻ വെറൈറ്റി ചലഞ്ച് പരീക്ഷിച്ച ഒരു ചൈനക്കാരി എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ഇപ്പോൾ. പുതിയ ചല‍ഞ്ചിന്റെ പേര് േകാൺ ഡ്രിൽ ചലഞ്ച്. സംഗതി മറ്റൊന്നുമല്ല നമ്മുടെ ചോളം ഡ്രില്ലിങ് മെഷീനിൽ േകാർത്തുവച്ച് കഴിക്കുക. പക്ഷേ ചോളം വായിലായില്ലെന്നു മാത്രമല്ല പുതുമ പരീക്ഷിച്ച പെൺകുട്ടിയുടെ മുടിയും പോയിരിക്കുകയാണ്.

ചോളം കഴിക്കാന്‍ തുടങ്ങുന്നതു മുതലുള്ള ദൃശ്യങ്ങൾ കാണാം. മുടിയഴിച്ചിട്ട സുന്ദരിയായ ഒരു പെൺകുട്ടി ചോളം ഡ്രില്ലിങ് മെഷീനിൽ കൊളുത്തിവച്ച് കഴിച്ചു തുടങ്ങുകയാണ്. പക്ഷേ ചോളം വായിലാകുന്നതിനു പകരം മുടിയിഴകൾ പാറി ഡ്രില്ലിങ് മെഷീനിൽ കോർക്കുകയും പിഴുതു പോരുകയുമാണു ചെയ്യുന്നത്. തലയുടെ മുൻവശത്തുള്ള മുടിയിൽ ഏറെയും പോയിരിക്കുകയാണ്. നേരത്തെ തന്നെ കോൺ ഡ്രിൽ ചലഞ്ച് സോഷ്യൽ മീഡിയയില്‍ തരംഗമായിരുന്നു. അടുത്തിടെ ഒരു യുവാവ് കോൺ ഡ്രിൽ ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വിഡിയോയും വൈറലായിരുന്നു. ഇന്റര്‍നെറ്റ് ലോകത്തു കാണുന്ന ചലഞ്ചുകളെയെല്ലാം കണ്ണുംപൂട്ടി സ്വീകരിക്കുന്നവർക്ക് ഒരു പാഠം കൂടിയാണ് ഈ വിഡിയോ.

Your Rating: