Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില്ലുപാലത്തിൽ യോഗയുമായി 100 വനിതകൾ!

Yoga ചില്ലുപാലത്തിൽ യോഗാഭ്യാസ പ്രകടനം നടത്തുന്ന യുവതികൾ

ഉയരവും ആഴവും കാണുമ്പോൾ തലയിൽ കയ്യും വച്ചു കണ്ണുമിഴിച്ചു നിൽക്കുന്ന പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ആണുങ്ങളെ കടത്തിവെട്ടുന്ന വിധത്തിൽ ധീരപ്രവർത്തികൾ ചെയ്യുന്ന പെൺപടകളുടെ കാലമാണ്. ചൈനയിലാണ് ലോകത്താമാനമുള്ള പെണ്ണുങ്ങളെ അഭിമാനത്തിലാഴ്ത്തുന്ന ഒരു നിമിഷം അരങ്ങേറിയത്. എന്താണെന്നോ, ചൈനയിലെ അതിപ്രശസ്തമായൊരു ചില്ലുപാലത്തിൽ നൂറോളം യുവതികൾ യോഗാഭ്യാസം നടത്തി. യോഗ ചെയ്യാൻ ഇവർക്കു വേറെ സ്ഥലമൊന്നുമില്ലാഞ്ഞിട്ടല്ല കേട്ടോ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യത്തെയും നിലനിൽപ്പിനെയും പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചില്ലുപാലത്തിൽ വച്ചു തന്നെ സാഹസികമായ യോഗ നടത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു.

Yoga

ചൈനയിലെ ഷിനിസായി ജിയോളജിക്കൽ പാർക്കിലെ ചില്ലുപാലത്തിലാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. നിവർന്നും കിടന്നും ഇരുന്നും തിരിഞ്ഞും മറിഞ്ഞുമൊക്കെ യുവതികൾ കൂസലേന്യ യോഗ അവതരിപ്പിച്ചു. മഞ്ഞ ടോപ്പും വെള്ള പാന്റ്സുമിട്ട് സുന്ദരിമാർ ഒരേ താളത്തിൽ യോഗ അഭ്യസിക്കുന്ന കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ഭൗമോപരിതലത്തിൽ നിന്നും 600 അടി മുകളിലുള്ള മനുഷ്യർ നടക്കാൻ പോലും ഭയക്കുന്ന ചില്ലുപാലത്തിലായിരുന്നു ചൈനീസ് പെൺകൊടികൾ വിവിധ പോസുകളിൽ യോഗ അഭ്യസിച്ചത്. 984 അടി നീളമുള്ള പാലം ആദ്യം മരത്താൽ നിർമിതമായിരുന്നു. രണ്ടുമലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 2014ലാണ് ചില്ലുകൊണ്ടു നിർമിച്ചത്.

Yoga