Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിച്ച് മരിച്ചില്ലെങ്കിൽ അപ്പുറം കടക്കാം, ധൈര്യമുണ്ടോ ഈ നടപ്പാതയിലൂടെ പോകാൻ!

mount-hua-1 ചൈനയിലെ മൗണ്ട് ഹുയാഷാന്‍ നടപ്പാത

ധൈര്യം എന്നതു പറയാൻ മാത്രം ഉള്ള ഒരു കാര്യമല്ല, ധൈര്യത്തിന്റെ വ്യാപ്തി പ്രവർത്തിച്ചു തന്നെ കാണിച്ചു കൊടുക്കണം. അത്തരത്തിൽ സാഹസിക ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു നടപ്പാത. ധൈര്യം ഉണ്ടെങ്കിൽ ഒന്നു നടന്നു കാണിക്കൂ. ചൈനയിലെ മൗണ്ട് ഹുയാഷാന്‍ നടപ്പാതയാണ് ഇത്തരത്തിൽ സഞ്ചാരികളെ വെല്ലുവിളിച്ച് നിലനില്ക്കുന്നത്. കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ കഷ്ടി ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാതയാണ് ഇത്. കുത്തനെ പടവുകൾ സ്ഥാപിച്ചിട്ടുണ്ട്. 

mount-hua-2 കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ കഷ്ടി ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാതയാണ് മൗണ്ട് ഹുയാഷാന്

സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ചൈനയിലെ മൗണ്ട് ഹുയാഷാന്‍. ഹുയാഷാന്‍ എന്ന ഭീമന്‍ മലനിരയിലാണ് ഈ നടപ്പാത. കുത്തനെയുള്ള പടവുകൾ മാത്രമല്ല, ഇടതൂർന്ന മരങ്ങളും ഈ നടപ്പാതയുടെ ഭംഗി കൂട്ടുന്നു.  മലയിടുക്കുകളില്‍ മരവും കമ്പിയും കൊണ്ടാണ് ഈ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് വളരെ കഷ്ടപ്പെട്ടു വേണം ഓരോ സഞ്ചാരിയും ഈ പാത കടക്കാൻ.

mount-hua മലയിടുക്കുകളില്‍ മരവും കമ്പിയും കൊണ്ടാണ് ഈ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് വളരെ കഷ്ടപ്പെട്ടു വേണം ഓരോ സഞ്ചാരിയും ഈ പാത കടക്കാൻ.

ജീവന്‍ മരണപോരാട്ടം പോലെയാണ് പാതയിലേക്കുള്ള ഓരോ യാത്രയും. മതിയായ സുരക്ഷകളോട് കൂടിയാണെങ്കില്‍ പോലും, ഈ പാറക്കെട്ടുകള്‍ക്കിടയിലെ തൂക്കു പാലത്തിലൂടെ അപ്പുറത്തേക്ക് നടക്കാന്‍ അസാമാന്യ മനക്കട്ടി വേണം. ഒരിക്കൽ ഈ യാത്ര നിങ്ങൾ പൂർത്തിയാക്കിയാൽ ഉറപ്പ്, അതു നിങ്ങൾ ജീവിതകാലം വരെ മനസ്സിൽ സൂക്ഷിക്കും. 7,087 അടി ഉയരത്തിലാണ് മൗണ്ട് ഹുയാഷാന്‍ നിലകൊള്ളുന്നത്. നടപ്പാതയില്‍ അപകടങ്ങള്‍ എപ്പോഴും പതിയിരിക്കുന്നു. മൗണ്ട് ഹുയാഷാനില്‍ പ്രതിവര്‍ഷം 100 ജീവനുകള്‍ നഷ്ടപ്പെടുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഇവിടെ വരുന്നവർ പേടിച്ച് പിന്മാറില്ല.

mount-hua-3 മലമുകളില്‍ സ്ഥിതി ചെയ്യുന്ന താവോ ബുദ്ധ സന്യാസിക്കളുടെ ക്ഷേത്രത്തിലേക്കാണ് ഈ നടപ്പാതയിലൂടെയുള്ള യാത്ര ചെന്ന് അവസാനിക്കുന്നത്. ഇതു സന്യാസികളുടെയും തീര്‍ത്ഥാടകരുടെയും സൗകര്യത്തിനായി നിര്‍മ്മിച്ച പടവുകളാണ്.

മലമുകളില്‍ സ്ഥിതി ചെയ്യുന്ന താവോ ബുദ്ധ സന്യാസിക്കളുടെ ക്ഷേത്രത്തിലേക്കാണ് ഈ നടപ്പാതയിലൂടെയുള്ള യാത്ര ചെന്ന് അവസാനിക്കുന്നത്. ഇതു സന്യാസികളുടെയും തീര്‍ത്ഥാടകരുടെയും സൗകര്യത്തിനായി നിര്‍മ്മിച്ച പടവുകളാണ്. നടപ്പാതയിൽ ഓരോ പടവും പിന്നിടുമ്പോൾ ഒരു സ്വർഗീയ അനുഭവമാണ് ലഭിക്കുക എന്നു സഞ്ചാരികളുടെ അനുഭവ സാക്ഷ്യം. മൗണ്ട് ഹുയാഷാനിലെ സൂര്യോദയവും ഇവിടുത്തെ പ്രത്യേകതയാണ്.  

Your Rating: