Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനായിരുന്നു സമാന്ത വിവാഹദിനത്തിൽ പൊട്ടിക്കരഞ്ഞത്?

Samantha Ruth Prabhu പോസ് ചെയ്തെടുക്കുന്ന ചിത്രങ്ങളേക്കാൾ കാലാതീതമായി നിൽക്കുന്നത് ഇതുപോലുള്ള യഥാർഥ നിമിഷങ്ങളാണ്...

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ടു ക്യൂട്ട് താരങ്ങൾ പരസ്പരം ഒന്നായിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം നടി സമാന്ത റൂത് പ്രഭുവിന്റെ കഴുത്തിൽ നാഗചൈതന്യ മിന്നണിയിച്ചിരിക്കുന്നു. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ഗോവയിലാണ് വിവാഹമാമാങ്കം നടന്നത്. ഇരു മതാചാര പ്രകാരവുമുള്ള വിവാഹചിത്രങ്ങൾ ആരാധകർക്കായി താരങ്ങൾ പങ്കുവച്ചിരുന്നു, അതിൽ ഏറ്റവും ശ്രദ്ധേയം വിവാഹ വേഷത്തിലിരിക്കുന്ന സമാന്ത പൊട്ടിക്കരയുന്ന ഒരു ചിത്രമാണ്. 

Samantha Nagachaithanya നാഗചൈതന്യയുടെ മുത്തശ്ശി രാജേശ്വരി അണിഞ്ഞ വെള്ള നിറമുള്ള സാരിയായിരുന്നു അന്നു സാമന്തയുടെ വേഷം...

ഏറ്റവും സന്തോഷിക്കേണ്ട ആ ദിനത്തിൽ തന്നെ സമാന്ത കണ്ണീർ െപാഴിച്ചതെന്തിനെന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അത് തീർത്തും ഒരു ആനന്ദക്കണ്ണീരായിരുന്നു. സ്വപ്നങ്ങൾ സഫലമായതിന്റെ ആനന്ദാശ്രു. '' പോസ് ചെയ്തെടുക്കുന്ന ചിത്രങ്ങളേക്കാൾ കാലാതീതമായി നിൽക്കുന്നത് ഇതുപോലുള്ള യഥാർഥ നിമിഷങ്ങളാണ്.വികാരങ്ങളാൽ മുങ്ങിപ്പോയ വധു സമാന്ത, ഒപ്പം ഒത്തിരി സന്തോഷ ചിരികളിൽ ഒഴുകിവന്ന സന്തോഷക്കണ്ണീരും'' എന്ന കാപ്ഷനൊപ്പമായിരുന്നു സമാന്ത ചിത്രം പങ്കുവച്ചത്.

ഒക്ടോബർ ആറിന് വെള്ളിയാഴ്ച വൈകിട്ട് മെഹന്ദി ചടങ്ങുകളോടെയായിരുന്നു വിവാഹ ആഘോഷങ്ങൾക്കു ഗോവയിൽ തുടക്കമിട്ടത്. നാഗചൈതന്യയുടെ മുത്തശ്ശി രാജേശ്വരി  അണിഞ്ഞ വെള്ള നിറമുള്ള സാരിയായിരുന്നു അന്നു സാമന്തയുടെ വേഷം. ക്രിസ്ത്യൻ വിവാഹത്തിന് മുംബൈയിൽ നിന്നുള്ള ഡിസൈനർ കൃഷ ബജാജ് ഡിസൈൻ ചെയ്ത ഗൗൺ ആണ് സമാന്ത ധരിച്ചത്.

samantha-1 വിവാഹ മാമാങ്കത്തിനു പത്തു കോടി രൂപ ചെലവായെന്നാണു കണക്ക്. 150 കുടുംബങ്ങൾക്കായിരുന്നു ഗോവയിലെ ചടങ്ങുകളിലേക്കു ക്ഷണം...

വിവാഹ മാമാങ്കത്തിനു പത്തു കോടി രൂപ ചെലവായെന്നാണു കണക്ക്. 150  കുടുംബങ്ങൾക്കായിരുന്നു ഗോവയിലെ ചടങ്ങുകളിലേക്കു ക്ഷണം. ഇനി ഹൈദരാബാദിൽ റിസപ്ഷനും നടക്കും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam