Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാട്-അനുഷ്‌ക വിവാഹത്തില്‍ ഒരു ഗംഭീര ട്വിസ്റ്റ്!

Anushka Sharma, Virat Kohli ലോകക്രിക്കറ്റിലെ തമ്പുരാനാകാന്‍ കുതിക്കുന്ന വിരാടിന്റെ കല്ല്യാണത്തിന് അങ്ങനെ ക്രിക്കറ്റുമായി ഒരു ബന്ധവും ഇല്ലാതിരിക്കാന്‍...

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചടങ്ങാണ് വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം. ക്രിക്കറ്റില്‍ പുതിയ ഇതിഹാസം രചിക്കുന്ന വിരാടും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഫാഷനു പേരുകേട്ട ഇറ്റലിയിലെ മിലനില്‍ വിവാഹിതരാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിരാട്-അനുഷ്‌ക പ്രേമകഥയില്‍ പുതിയ ട്വിസ്റ്റ് വരുമോയെന്നാണ് ഇപ്പോഴത്തെ സംശയം. 

ലോകക്രിക്കറ്റിലെ തമ്പുരാനാകാന്‍ കുതിക്കുന്ന വിരാടിന്റെ കല്ല്യാണത്തിന് അങ്ങനെ ക്രിക്കറ്റുമായി ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ പറ്റുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓസ്‌ട്രേലിയയിലെ ഇതിഹാസ ക്രിക്കറ്റ് ഗ്രൗണ്ടായ അഡ്‌ലയ്ഡ് ഓവലില്‍ ആയിരിക്കും ഇരുവരും മിന്നുകെട്ടുകയെന്നാണ് കേൾക്കുന്നത്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ടെസ്റ്റ് മത്സരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ സമാപിച്ചത്. ക്രിക്കറ്റിലെ ഹൈ പ്രൊഫൈല്‍ വെഡ്ഡിങ്ങിന് ഈ ഗ്രൗണ്ട് വേദിയാകണമെന്നാണ് ഇപ്പോള്‍ സ്‌റ്റേഡിയം മാനേജ്‌മെന്റിന്റെ അതിയായ താല്‍പ്പര്യം.

ഇരുവരും അഡ്‌ലയ്ഡ് ഓവലില്‍ വെച്ച് മിന്നുകെട്ടി സ്‌റ്റേഡിയത്തിന് എവര്‍ഗ്രീന്‍ ഓര്‍മകള്‍ സമ്മാനിക്കണമെന്നാണ് സ്‌റ്റേഡിയം സിഇഒ ആയ ആന്‍ഡ്ര്യൂ ഡാനിയല്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കോഹ്‌ലിക്ക് ഇഷ്ടപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നാണ് അഡ്‌ലയ്ഡ് ഓവല്‍. അതുകൊണ്ടുതന്നെ സ്‌റ്റേഡിയം അധികൃതരുടെ അപേക്ഷ കോഹ്‌ലി സ്വീകരിക്കുമോയെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 

വിരാടും അനുഷ്‌കയും ഇവിടെ വച്ചു കല്ല്യാണം കഴിച്ചാല്‍ അതിനെക്കാള്‍ വലിയൊരു ത്രില്‍ ഞങ്ങള്‍ക്കു വേറെയില്ല. കൂടുതല്‍ സുന്ദരമായ ഓര്‍മകള്‍ അവര്‍ ഇവിടെ അവശേഷിപ്പിക്കണം-ഡാനിയല്‍സ് പറഞ്ഞു. 146 വര്‍ഷത്തെ പ്രൗഢമായ പാരമ്പര്യമുള്ള ഈ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരം കാണാന്‍ എത്തിയത് 55,000ത്തിലധികം പേരാണ്. 

മിലാനിലേക്ക് എല്ലാവരും ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ കല്ല്യാണവേദി മാറ്റാന്‍ കോഹ്‌ലി തയാറാകുമോയെന്നത് സംശയകരമാണ്. അതേസമയം അഡ്‌ലയ്ഡ് ഓവലില്‍ കല്ല്യാണം നടത്തി ചരിത്രം കുറിക്കുകയെന്ന അപൂര്‍ അവസരം കോഹ്ലി വേണ്ടെന്ന് വെക്കുമോയെന്നതും കണ്ടറിയേണ്ടതുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam