Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു?

Vijay Mallya വിജയ് മല്യയും പിങ്കി ലാൽവാനിയും

ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ മദ്യവ്യാപാരി വിജയ് മല്യ വീണ്ടും വിവാഹിതാനാകാനൊരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ. 2016ലും 2017ലും വാർത്തകളിലെ വിവാദ തോഴനായിരുന്ന മല്യ ഇക്കുറി വിവാഹത്തിന്റെ പേരിലാണ് വാർത്തകളിലിടം നേടുന്നത്. 62ാം വയസ്സിൽ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്ന വിജയ് മല്യയുടെ പ്രതിശ്രുത വധു ഇപ്പോഴത്തെ പങ്കാളി കൂടിയായ പിങ്കി ലാൽവാനിയാണെന്നാണ് കേൾക്കുന്നത്. 

2011ൽ കിങ്ഫിഷർ എയർലൈൻസില്‍ എയർഹോസ്റ്റസായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് പിങ്കിയും മല്യയും തമ്മിൽ അടുക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി പൊതുപരിപാടികളിൽ ഉൾപ്പെെട മല്യയുടെ കൈപിടിച്ച് പിങ്കിയും കൂടെയുണ്ടായിരുന്നു. ഇതോടെെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. വിജയ് മല്യയുടെ അമ്മയ്ക്കൊപ്പവും പിങ്കിയെ കാണാൻ തുടങ്ങിയതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. 

വിജയ് സാമ്പത്തികമായി തകർന്നപ്പോഴും നെടുംതൂണായി കൂ‌ടെനിന്നു പിന്തുണച്ചിരുന്നു പിങ്കി. അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള മൂന്നാം വാർഷികം ആഘോഷിച്ചത്. അന്നുതൊട്ടേ വിവാഹ വാർത്തകൾ തിരികൊളുത്തുന്നുണ്ടായിരുന്നു. നേരത്തെ എയർ ഇന്ത്യയിലെ തന്നെ എയർ ഹോസ്റ്റസായ സമീറ ത്യാബ്ജിയെയും ബാല്യാകാല സുഹൃത്ത് രേഖയെയുമാണ് മല്യ വിവാഹം കഴിച്ചിരുന്നത്. 

രേഖയുമായുള്ള ബന്ധത്തിൽ നിന്ന് ഇതുവരെയും ഔദ്യോഗികമായി വിവാഹമോചനവും നേടിയിട്ടില്ല. രണ്ടുവിവാഹങ്ങളിൽ നിന്നായി സിദ്ധാർഥ്, ലിയാന, ടാന്യ എന്നീ മൂന്നു മക്കളുമുണ്ട് മല്യക്ക്. 

ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam