Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമെന്നാൽ ഗൗൺ, ആർക്കും പിന്തിരിപ്പിക്കാനാവില്ല...!

Wedding Gown

മിക്ക പെണ്‍കുട്ടികള്‍ക്കും സ്വന്തം വിവാഹത്തെക്കുറിച്ച്  നിറപ്പകിട്ടുള്ള ഫെയറി ടെയില്‍ സ്വപ്‌നങ്ങളുണ്ടാവും... തൂവെള്ള ഗൗൺ ധരിച്ച് കല്യാണച്ചെക്കന്റെ കൈ പിടിച്ച് നീങ്ങുന്ന മനോഹരമായ രംഗം സങ്കല്‍പ്പിച്ച് നോക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടോ? കേരളത്തിലെ പെണ്‍കുട്ടികളുടെ വിവാഹസ്വപ്നങ്ങള്‍ സാരിയില്‍ നിന്നും ഗൗണിലേയ്ക്ക് എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 

gown-14

തൂവെള്ള ഗൗൺ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് മാറി വ്യത്യസ്തമായ പേസ്റ്റല്‍ കളറുകളില്‍ ഗൗണുകള്‍ വിപണിയില്‍ അവതരിപ്പിയ്ക്കുകയാണ് ഡി' ഐൽ ഡിസൈനര്‍ ബുട്ടീക്ക് ഉടമ ട്വിങ്കിള്‍ ടോം.. ട്വിങ്കിളിന്‍റെ ഗൗണ്‍ വിശേഷങ്ങളിലേയ്ക്ക്..

gown-13

ഞാന്‍ ബേസിക്കലി ഒരു ഡിസൈനര്‍ അല്ല. വളരെ യാദൃശ്ചികമായി ഇതിലേയ്ക്ക് എത്തുകയായിരുന്നു. എട്ടുവര്‍ഷത്തോളം സിംഗപ്പൂര്‍ ആയിരുന്നു, മാസ്റ്റേഴ്സ് ചെയ്തത് അവിടെയാണ്. 2011ലായിരുന്നു വിവാഹം, ഒരുവര്‍ഷം മുന്‍പൊക്കെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഹസ്ബന്റ് നേവിയില്‍ ആയിരുന്നതിനാല്‍ ടിപ്പിക്കല്‍ നേവി വെഡ്ഡിംഗ് ആയിരുന്നു. അദ്ദേഹം നേവി യൂണിഫോമും ഞാന്‍ ഗൗണും. നമ്മുടെ നാട്ടില്‍ അന്ന് ഗൗൺ എന്ന് പറഞ്ഞാല്‍ പുറകില്‍ കെട്ടുള്ള ഫ്രോക്ക് എന്ന ധാരണയായിരുന്നു. 

gown-12

കല്യാണസമയത്ത് നാട്ടില്‍ അന്വേഷിയ്ക്കുമ്പോള്‍ അത്ര ഓപ്ഷന്‍സ് ലഭ്യമായിരുന്നില്ല. അതുകൊണ്ട് സിംഗപ്പൂര്‍ തന്നെ ഗൗൺ ചെയ്തെടുക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ ഒരു യൂണിറ്റുമായി പരിചയപ്പെട്ടു. അധികം താമസിയാതെ കേരളത്തിലേയ്ക്ക് ഷിഫ്റ്റ്‌ ആയി. അവിടെ ഞാന്‍ വാട്ടര്‍ അതോറിറ്റിയില്‍ എന്‍വയന്‍മെന്‍റ്ല്‍ സയന്റിസ്റ്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. 

gown-11

ഇവിടെ വന്നപ്പോള്‍ ആ ജോലി ഇവിടെ കിട്ടാന്‍ എളുപ്പമല്ല എന്ന് മനസ്സിലായി. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും എന്ന ചിന്ത വന്നത്. 2014ല്‍ അങ്ങനെ ഷോപ്പ് തുടങ്ങി. എനിക്ക് താല്‍പര്യമുള്ളതും പഠിച്ചെടുക്കാം എന്ന് ഉറപ്പുള്ളതുമായ ഒന്ന് എന്ന നിലയിലാണ് ഈ ഒരു മേഖലയിലേയ്ക്ക് തിരിഞ്ഞത്.

ട്വിങ്കിൾ ടോം ട്വിങ്കിൾ ടോം

ബോഡി ഷെയ്പ്പിലല്ല, ഗൗണിലാണ് കാര്യം

സാരി പോലെയല്ല ഗൗൺ. സാരി ഫ്ലോ ചെയ്ത് കിടക്കുന്നത് കൊണ്ട് ഏത് ശരീരപ്രകൃതമുള്ളവരുടേയും ശരീരത്തോട് ചേര്‍ന്ന് ബ്ലെണ്ട് ചെയ്ത് കിടന്നോളും. ഗൗൺ അങ്ങനെയല്ല. ട്രെന്‍ഡ് ഫോളോ ചെയ്യുന്നതിനപ്പുറം ശരീരത്തിന്റെ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് വേണം ഗൗൺ സെലക്റ്റ് ചെയ്യാന്‍.

gown-9

ഞാന്‍ ഷോപ്പ് തുടങ്ങിയ സമയത്ത് മീഡിയം ബില്‍റ്റ് ആയ പെണ്‍കുട്ടികള്‍ മാത്രമാണ് ഗൗൺ ആവശ്യപ്പെട്ട് വന്നിരുന്നത്. ഇപ്പോള്‍ കുറച്ച് ചബ്ബി ആയ കുട്ടികളും ധാരാളം വരുന്നുണ്ട്. പ്ലസ് സൈസ് ഉള്ളവര്‍ വരെ ഇപ്പോള്‍ ഗൗൺ ഓപ്റ്റ് ചെയ്യുന്നുണ്ട്. ശരീരത്തിന്റെ പ്രത്യേകത അനുസരിച്ച് ചെയ്തെടുതാല്‍ ഏത് ശരീരപ്രകൃതിയുള്ളവര്‍ക്കും ഗൗൺസ് ഭംഗിയുണ്ടാവും.

gown-10

ആദ്യ സമയങ്ങളില്‍ ബ്രൈഡ്സിന് ഗൗൺ വേണം പക്ഷേ വീട്ടുകാര്‍ സമ്മതിയ്ക്കില്ല എന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ ചിലപ്പോള്‍ കുറച്ച് വണ്ണമുള്ള പെണ്‍കുട്ടികള്‍ ഗൗൺ വേണ്ട എന്ന് മടിച്ച് നില്‍ക്കുമ്പോള്‍ ചെറുക്കനും  വീട്ടുകാരും ഗൗൺ വേണമെന്ന് പറയുന്ന ഒരു ട്രെന്‍ഡ് ആയി. 

gown-8

മാത്രമല്ല ഗൗൺ ഒക്കെയുള്ള ഫെയറി ടെയില്‍ വെഡ്ഡിംഗ് കണ്‍സപ്റ്റ് പണ്ട് ക്രിസ്ത്യന്‍സിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മുസ്ലീംസിന് വരെ പ്രത്യേക രീതിയില്‍ ചെയ്തെടുക്കാം.അതൊക്കെ നല്ല മാറ്റങ്ങളാണ്.

gown-7

വൺ ആൻഡ് ഒൺലി ഡി'എൽ

വെഡിങ് ഗൗൺസ് മാത്രമുള്ള ഷോപ്പാണ് ഡി' ഐൽ. കേരളത്തില്‍ വിവാഹത്തിന് ഗൗൺ ട്രെന്‍ഡ് ആയിത്തുടങ്ങിയിട്ടു മൂന്നോ നാലോ വര്‍ഷമേ ആകുന്നുള്ളൂ. അപ്പോഴും വൈറ്റ് എന്നൊരു കണ്‍സപ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിടെയായി പേസ്റ്റല്‍ കളര്‍ ഗൗൺകള്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്നുണ്ട്. 

gown-4

അങ്ങനെയാണ് അതില്‍ ഫോക്കസ് ചെയ്യാം എന്ന് തീരുമാനിച്ചത്. എല്ലാം ചെയ്യുന്ന ബുട്ടീക്കുകള്‍ വേറെയും ധാരാളം ഉണ്ടല്ലോ. ട്രെന്‍ഡ് അനുസരിച്ച് ഗൗണില്‍ സ്പെഷ്യലൈസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളത്ത് രവിപുരത്തും തിരുവനന്തപുരത്ത് മണ്ണന്തലയിലുമാണ് ഷോപ്പുകള്‍ ഉള്ളത്.

gown-3

ഗൗൺ ട്രെൻഡ്സ്

പൊതുവേ ഇപ്പോഴും വെഡ്ഡിംഗ്  ഗൗൺ എന്ന് പറയുമ്പോള്‍ വൈറ്റ് എന്നാണല്ലോ. എന്ഗേജ്മെന്റിനും റിസപ്ഷനും മറ്റും ചിലർ കളേഴ്സ് ഉപയോഗിക്കാറുണ്ട്. എങ്കിലും കല്യാണ ദിവസം ഗൗൺ എന്നാല്‍ വൈറ്റ് എന്നൊരു ഓപ്ഷന്‍ തന്നെയാണ്. അടുത്തകാലത്തായി അത് മാറിവന്നു തുടങ്ങി. 

gown-5

ലൈറ്റ് പിങ്ക്, ലൈറ്റ് യെല്ലോ, ലൈറ്റ് ബ്ലൂ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. പിങ്കിന്റെ വേരിയേഷന്‍സ് ആണ് കൂടുതലും വരുന്നത്. ഐവറി, ഷാമ്പെയിന്‍ കളേഴ്സ് ഒക്കെ നേരത്തെ തന്നെ വന്നു തുടങ്ങിയിരുന്നു. പിങ്ക് വളരെ റീസന്റ് ട്രെന്‍ഡ് ആണ്.

gown-6

ഗൗൺ റെഡിമേയ്ഡും ആവശ്യാനുസരണം സ്റ്റിച്ച് ചെയ്തെടുക്കുന്നതുമുണ്ട്. സാധാരണ വൈറ്റ് മെറ്റീരിയലില്‍ സില്‍വര്‍ സ്റ്റോണ്‍ വര്‍ക്ക് ആണ് ചെയ്യുന്നത്. ഇപ്പോള്‍ സ്റ്റോണ്‍ തന്നെ പല നിറങ്ങളില്‍ ചെയ്യുന്നുണ്ട്. ചര്‍ച്ചില്‍ പൊതുവേ അധികം ഹൈലൈറ്റ് ചെയ്ത് നില്‍ക്കുന്ന നിറങ്ങള്‍ പറ്റില്ല. പക്ഷെ യുണീക്ക് ആയി വലിയ കളര്‍ഫുള്‍ അല്ലാതെ പേസ്റ്റല്‍ ചെയ്ത് വ്യത്യസ്തമാക്കാം.

gown-2

പിന്നെ ഇപ്പോള്‍ തീം വെഡിങ്ങുകളുടെ കാലമാണല്ലോ. ഫോട്ടോഗ്രാഫിയ്ക്കും ഒരുപാട് പ്രാധാന്യം വന്നു. 2011ല്‍ എന്റെ വിവാഹത്തിന്റെ സമയത്ത് കാന്‍ഡിഡ് ഫോട്ടോഗ്രാഫി എന്താണ് എന്ന് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. 

ഇപ്പോള്‍ മികച്ച ഫോറ്റൊഗ്രഫെഴ്സ് നമ്മുടെ നാട്ടില്‍ ധാരാളം. അതുകൊണ്ടുതന്നെ പുറത്തുള്ളവര്‍ക്ക് ഇവിടെ വന്നു വിവാഹം നടത്തിയാലും വലിയ വ്യത്യാസം ഒന്നും തോന്നില്ല. അത്രയ്ക്ക് ഓപ്ഷന്‍സ് ഇവിടെയുണ്ട്. ആ വേള്‍ഡ് ക്ലാസ് ലെവലില്‍ നമ്മള്‍ വളര്‍ന്നു കഴിഞ്ഞു.

വിവാഹങ്ങള്‍ ഫാന്‍സി കണ്‍സപ്റ്റിലേയ്ക്ക് മാറുന്നതോടെ ഗൗണുകള്‍ ട്രെണ്ടായിക്കഴിഞ്ഞു. വൈറ്റ് എന്ന ഒപ്ഷനിലെ പരീക്ഷണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മടുത്ത് തുടങ്ങിയിട്ടുണ്ട്.. പേസ്റ്റല്‍ കളറുകളുടെ വരവോടെ യുണീക് ഗൗണുകള്‍ മാര്‍ക്കറ്റില്‍ ട്രെന്‍ഡ് ആയിമാറും എന്നാണ് പ്രതീക്ഷ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam