Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് കാത്തിരുന്ന ആ വിവാഹ മാമാങ്കത്തിനു തുടക്കമായി

Sonam Kapoor മെഹന്ദി സെറിമണിക്കിടെ സോനം കപൂറും ആനന്ദ് അഹൂജയും

ഫാഷൻ ഐക്കൺ സോനം കപൂറിന്റെ വിവാഹമാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാവിഷയം. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് സോനം ബിസിനസുകാരനായ ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ തുടങ്ങിക്കഴിഞ്ഞു. മെഹന്ദിയണിഞ്ഞു സുന്ദരിയായിരിക്കുന്ന സോനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

sonam-1 സോനം കപൂറും ആനന്ദ് അഹൂജയും, ജാൻവി കപൂർ

വരൻ ആനന്ദ് അഹൂജയും ഡിസൈനറും സോനത്തിന്റെ പ്രിയസുഹൃത്തുമായ കുനാൽ റാവലും  സഹോദരങ്ങളായ ഖുഷി കപൂറും ജാൻവി കപൂറും അർജുൻ കപൂറും ഷനായാ കപൂറും മോഹിത് മാർവായുമൊക്കെ സോനത്തിന്റെ മെഹന്ദി അണിയിക്കലിനു മാറ്റുകൂട്ടാൻ എത്തിയിട്ടുണ്ട്. സോനത്തിന്റെ സഹോദരിയായ റിയാ കപൂറും സംവിധായകൻ കരൺ ജോഹറുമാണ് മെഹന്ദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് സോനവും ആനന്ദും ചടങ്ങിനെത്തിയത്.  പിങ്ക്–പെയ്ൽ നിറത്തിലുള്ള ലെയ്‌ലാക് ഷരാര സ്യൂട്ടിൽ സോനം അതിസുന്ദരിയായി. ദുപ്പട്ടയിലെ സ്വർണനിറത്തിലുള്ള മനോഹരമായ വർക്കുകളും എംബ്രോയ്ഡറിയുമൊക്കെ എലഗൻസ് കൂട്ടുന്നതായിരുന്നു. ബോർഡറിലാകെ നിറഞ്ഞുകിടക്കുന്ന ഗോൾഡൻ ബ്രോകേയ്ഡ് വർക്കാണ് സോനത്തിന്റെ വസ്ത്രത്തിന്റെ പ്രധാന ആകർഷണം. വസ്ത്രത്തിനു ചേരുന്ന വലിയ കമ്മലും മിനിമൽ മേക്കപ്പുമാണ് മെഹന്ദിക്കായി സോനം തിരഞ്ഞെടുത്തത്. ‌പിങ്ക് നിറത്തിലുള്ള ബാന്ദ്ഗാല കുർത്തയാണ് ആനന്ദ് ധരിച്ചത്. 

മെയ് എട്ടിനാണ് സോനത്തിന്റെ കഴുത്തിൽ ആനന്ദ് അഹൂജ മിന്നണിയിച്ചു ജീവിതസഖിയാക്കുന്നത്. പഞ്ചാബി ശൈലിയിലുള്ള വിവാഹ ആഘോഷങ്ങൾക്കാകും േബാളിവുഡ് സാക്ഷ്യം വഹിക്കുകയെന്നാണ് കേൾവി. വിവാഹം കഴിഞ്ഞയുടൻ ഹണിമൂണിനായി പറക്കാനും ഇവർക്കു പ്ലാനില്ല. അതിനൊരു കാരണവുമുണ്ട്, കാനിന്റെ പ്രിയതോഴിയായ സോനം കപൂർ മെയ് പതിനാലിനും പതിനഞ്ചിനുമാണ് കാൻ ഫെസ്റ്റിവലിൽ ചുവടുവെക്കുന്നത്. തിരക്കുകൾക്കെല്ലാം ഒടുവിൽ ഒക്ടോബറിലോ നവംബറിലോ മധുവിധുവിനായി പറക്കാനാണത്രേ പദ്ധതി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam