Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എജ്ജാതി ക്രിയേറ്റിവിറ്റി ഇഷ്ടാ... പൂരത്തിനിടയ്ക്ക് ഒരു അഡാർ പ്രണയവിഡിയോ!

Wedding സന്ധ്യയും സുബിനും

സിനിമയെപ്പോലും വെല്ലുന്ന തയാറെടുപ്പും മേക്കിങ്ങുമൊക്കെയായാണ് ഇന്നത്തെ പല കല്യാണ വിഡിയോകളും പുറത്തിറങ്ങുന്നത്. എങ്ങനെ വെറൈറ്റിയാക്കാമെന്ന് ആലോചിച്ച് തലപുകച്ച് ഒടുവിൽ ആരും കാണാത്ത വഴികളൊക്കെ തിരഞ്ഞെടുത്ത് കിടുക്കാച്ചി വിഡിയോയാക്കി പുറത്തിറക്കും. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോയും അത്തരത്തിലുള്ളതാണ്. പൂരം കാണാൻ പോയ ഭാവി വരന്റെയും വധുവിന്റെയും കഥ. 

സുബിൻ–സന്ധ്യ ജോഡികളുടെ വിവാഹം ക്ഷണിച്ചുകൊണ്ടുള്ള സേവ് ദി ഡേറ്റ് വിഡിയോയാണ് തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമാക്കിയിരിക്കുന്നത്. 'കാന്താ ഞാനും പോരാം തൃശൂർ പൂരം കാണാൻ' ​എന്ന ഗാനത്തിന്റെ അകമ്പടിയും കൂടിയായപ്പോൾ സംഗതി ഉഷാറായി. വടക്കുംനാഥ ക്ഷേത്ര പരിസരവും ആനയും അമ്പാരിയുമൊക്കെയായി ഒരു അഡാറ് വിഡിയോയാണ് സേവ് ദി ഡേറ്റിനായി തയാറാക്കിയിരിക്കുന്നത്.

സുബിനും സന്ധ്യയും തൃശൂർ പൂരപരിസരത്തിലൂ‌ടെ നടക്കുന്നതും പൂരപ്പറമ്പിലെ കുഞ്ഞു വിപണികളും ഐസ്ക്രീമും മാങ്ങയുമൊക്കെ രുചിക്കുന്നതും ആലിൻചുവട്ടിലെ മരംചുറ്റി പ്രേമവുമൊക്കെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. പാർക്കോ ബീച്ചോ പോലുള്ള ടൂറിസം സ്പോട്ടുകളൊന്നുമില്ലാതെയും വിവാഹ വിഡിയോ ഗംഭീരമാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് അണിയറക്കാർ. എന്തായാലും വിഡിയോ കണ്ടവരെല്ലാം ഒരുപോലെ പറയുന്നൊരു കാര്യമുണ്ട്, '' എജ്ജാതി ക്രിയേറ്റിവിറ്റിയാണ് ഇഷ്ടാ..'' എന്ന്...

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories