Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാനി കുടുംബത്തിലെ മൂന്നാമനും വിവാഹത്തിനൊരുങ്ങുന്നു?

Anant Ambani ആനന്ദ് അംബാനിയും രാധിക മെർച്ചന്റും

അംബാനി കു‌ടുംബത്തിന് ഇത് ആനന്ദത്തിന്റെ നാളുകളാണ്. മൂത്ത പുത്രൻ ആകാശ് അംബാനിയുടെ‌ വിവാഹ നിശ്ചയം കഴിഞ്ഞ് അധികനാൾ തികയുംമുമ്പെ പ്രിയപുത്രി ഇഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോഴിതാ മക്കളിലെ മൂന്നാമനും വിവാഹിതനാകാൻ ഒരുങ്ങുകയാണെന്ന വാർത്തകളാണ് സമൂഹമാധ്യമത്തിൽ പരക്കുന്നത്. മുംബൈ സ്വദേശിയായ രാധിക മെർച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാൻ പോകുന്നതെന്നാണ് വിവരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്. 

ഏറെ നാളായി സുഹൃത്തുക്കളായി കഴിയുന്ന ഇരുവരും ജീവിതത്തിൽ ഒന്നാകാൻ തീരുമാനിച്ചുവെന്നാണ് പറയപ്പെടുന്നത്. ന്യൂയോർക് സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയയാളാണ് രാധിക. ഇഷയുടെ വിവാഹ നിശ്ചയദിനത്തിൽ ഇഷയ്ക്കും ആകാശ് അംബാനിയുടെ പ്രതിശ്രുത വധു ശ്ലോക മേത്തയ്ക്കുമൊപ്പം രാധിക നൃത്തം ചെയ്യുന്നതിന്റെ വിഡിയോകളും വൈറലാണ്. 

ആകാശിന്റെ വിവാഹ നിശ്ചയത്തിനു ശേഷം കുടുംബമൊന്നിച്ച് സിദ്ധിവിനായക ക്ഷേത്രദർശനം നടത്തുമ്പോഴും ആനന്ദിന്റെ കൈപിടിച്ച് രാധിക കൂെടയുണ്ടായിരുന്നു. പക്ഷേ ഗോസിപ്പുകൾക്ക് ആക്കം കൂടിയത് ഇഷയുടെ വിവാഹ നിശ്ചയത്തോടെയാണ്. എന്നാൽ ആനന്ദിന്റെ വിവാഹക്കാര്യം സംബന്ധിച്ച വാർത്തകളൊന്നും വാസ്തവമല്ലെന്നാണ് റിലയൻസ് വക്താക്കൾ പ്രതികരിച്ചത്. 

ഇക്കഴിഞ്ഞ മാർച്ചിലാണ് മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസ്സൽ മേത്തയുടെ പുത്രി ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്.

മെയ് രണ്ടാം വാരമാണ് അംബാനിയുടെ പുത്രിയും ആകാശിന്റെ ഇരട്ട സഹോദരിയുമായ ഇഷയും ബിസിനസ്സ് ടൈകൂൺ അജയ് പിരാമലിന്റെയും സ്വാതിയുടെയും മകൻ ആനന്ദ് പിരാമലുമായുള്ള വിവാഹനിശ്ചയം നടക്കുന്നത്. ബാല്യകാലസുഹൃത്തുക്കൾ കൂടിയായ ഇരുവരുടേയും വിവാഹം ഈ ഡിസംബറിലാണ് നടക്കുക. ഇതോടെ ഈ വർഷം തന്നെ അംബാനി കുടുംബത്തിലെ മൂന്നു മക്കളും വിവാഹിതരാകുമോയെന്നു നോക്കിയിരിക്കുകയാണ് പലരും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam