Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്‍വീര്‍–ദീപിക വിവാഹത്തീയതി ഉറപ്പിച്ചു!

Deepika-Ranveer

അടുത്തതായി ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും. രാംലീല മുതല്‍ പദ്മാവത് വരെയുള്ള സഞ്ജയ് ബന്‍സാലി ചിത്രങ്ങളിലൂടെ പ്രക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ താരജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിക്കുന്ന ദിവസമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 10 നാണ് ഇരുവരും തമ്മിലുള്ളവിവാഹം നടക്കുക. ഇന്ത്യക്ക് പുറത്ത് വച്ചാകും വിവാഹം നടക്കുക എന്നും ദീപികയുമായി ബന്ധപ്പട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതിന് ശേഷം ദീപികയുടെ ജന്മസ്ഥലമായ ബംഗളൂരുവില്‍ വച്ചാകും വിവാഹ സത്കാരം.

വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതീവ രഹസ്യമയി സൂക്ഷിക്കാനാണ് ഇരു താരങ്ങളും ശ്രമിക്കുന്നത്. എന്നാല്‍ വിവാഹം സംഘടിപ്പിക്കുന്നതിനായി മുംബൈയിലുള്ള വെഡ്ഡിംഗ് പ്ലാനറെ ഇവര്‍ സമീപിച്ചിരുന്നു. ഈ ഓഫീസ് വഴിയാണ് ഇപ്പോള്‍ വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയതെന്നാണ് സൂചന. വിദേശത്ത് വച്ചാണ് വിവാഹമെങ്കിലും ലളിതമായ ചടങ്ങായിരിക്കും ഉണ്ടാകുക. ഏറെ അടുപ്പമുള്ളവര്‍ മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. അതിഥികളുടെ നീണ്ട നിരയില്ലാത്തെ വിവാഹമാണ് താരങ്ങള്‍ താല്‍പര്യപ്പെടുന്നത്.

അതേസമയം വിവാഹം എവിടെ വച്ച് വേണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. രണ്‍വീര്‍ പഠനകാലം ചിലവഴിച്ച അമേരിക്കയിലെ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രമാകും വിവാഹവേദിയാകുക എന്ന് സൂചനയുണ്ട്. അവിടുത്തെ അനുകൂല കാലാവസ്ഥ പരിഗണിച്ചാണ് നവംബറില്‍ വിവാഹ തീയതി തീരുമാനിച്ചതെന്നും ഗോസിപ്പ് കേന്ദ്രങ്ങള്‍ കണക്കു കൂട്ടുന്നു. ഇതോടൊപ്പം വിവാഹം യൂറോപ്പില്‍ വച്ചും നടന്നേക്കാമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

രണ്‍വീര്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പം താമസിക്കുന്ന മുംബൈയിലെ ഖാറിലുള്ള അപ്പാർട്ട്മെന്റിന് മുകളില്‍ തന്നെ രണ്ട് ഫ്ലാറ്റുകള്‍ രണ്‍വീര്‍ വാങ്ങിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പണികളുടെ മേല്‍നോട്ടത്തിനായി ദീപിക അടിക്കടി എത്തുന്നുമുണ്ട്. ഏതായാലും ഇരുവരുടെയും വിവാഹം സംബന്ധിച്ച ഊഹാപോഹങ്ങള്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും രണ്‍വീറോ ദീപികയോ ഇക്കാര്യങ്ങളില്‍ ഇത് വരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.