Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലും ഒരു 'അഡാര്‍ വെഡ്ഡിങ്' വിഡിയോ

wedding

ജീവിതം ആഘോഷമാക്കുകയെന്നത് ഒരു ഫിലോസഫിയാണ്. അങ്ങനുള്ള ഫിലോസഫിയും വെച്ച് നടക്കുന്നവര്‍ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷവും അവിസ്മരണീയവുമാക്കി തീര്‍ക്കും. അപ്പോള്‍ പിന്നെ വിവാഹത്തിന്റെ കാര്യത്തില്‍ പറയേണ്ട കാര്യമില്ലല്ലോ...

ഒരു ആഡാര്‍ വെഡ്ഡിങ് വിഡിയോ യൂട്യൂബില്‍ വൈറലാകുകായണ്. തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഫിറാസ് ഖാന്റെയും ഷെറിന്‍ ഹുസൈനിന്റെയും അഡാറ് കല്ല്യാണം. 

ജനുവരിയിലാണ് കല്ല്യാണം നടന്നതെങ്കിലും ഫിറോസ് ഖാന്‍ വിഡിയോ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലധികം വ്യൂസ് ഈ വെഡ്ഡിങ് വിഡിയോ നേടിക്കഴിഞ്ഞു.

ഒരു അഡാറ് വെഡ്ഡിങ്..ഫിറോസ് വെഡ്‌സ് ഷെറിന്‍ എന്നാണ് വിഡിയോക്ക് പേര് നല്‍കിയിരിക്കുന്നത്. കിടു പെര്‍ഫക്ഷനോട് കൂടി നിര്‍മിച്ച വിഡിയോയില്‍ ആഘോഷം തുളുമ്പി നില്‍ക്കുന്നു ഓരോ നിമിഷവും.  സിനിമാ സ്‌റ്റൈലിലാണ്, നായകനായ ഫിറോസിന്റെയും നായിക ഷെറിനിന്റെയും കിടിലന്‍ എന്‍ട്രി. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ നടന്നുവരുന്ന ഷെറിന്‍...കൂളിങ് ഗ്ലാസുമായി നടന്നുവരുന്ന ഫിറോസ്...

പാട്ടും ഡാന്‍സുമെല്ലാം ചേര്‍ന്ന്, പരമ്പരാഗതവും ആധുനികവുമായ സ്റ്റൈലുകള്‍ സമ്മേളിപ്പിച്ച് ഓരോ നിമിഷവും ആനന്ദത്തിന്റെ നിമിഷങ്ങളിലൂടെ ആഘോഷമാക്കിയിരിക്കുകയാണ് കല്ല്യാണമെന്ന് വെഡ്ഡിങ് വിഡിയോയില്‍ നിന്ന് വ്യക്തം. 

എന്തായാലും ഷെറിന്റെയും ഫിറോസിന്റെയും ജീവിതത്തിലെ ആഘോഷ നിമിഷങ്ങള്‍ക്ക് യൂട്യൂബില്‍ നല്ല കാഴ്ച്ചക്കാരെ കിട്ടുന്നുണ്ടെന്നതാണ് വാസ്തവം. 5 മിനിറ്റ് 14 സെക്കന്‍ഡാണ് വിഡിയോയുടെ ദൈര്‍ഘ്യം. കാണുന്നവര്‍ക്ക് ഒട്ടും മുഷിച്ചിലുണ്ടാകില്ലെന്ന് തീര്‍ച്ച. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.