Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിന്റെ പുറത്ത് ഒരു വിവാഹ അഭ്യർത്ഥന, സംഭവം വൈറൽ

curlytop ചിത്രം: ഇൻസ്റ്റഗ്രാം

പ്രെപ്പോസ് ചെയ്യാന്‍ എന്തൊക്കെ മാർഗങ്ങളുണ്ട്. കീശയിൽനിന്നു മോതിരമെടുത്ത് മുട്ടുകുത്തിനിന്ന് എന്നെ ‘വിവാഹം ചെയ്യാമോ’ എന്നു ചോദിക്കുന്നതാണ് യൂറോപ്യൻ സ്റ്റെൽ. കാലം മാറിയതോടെ ബീച്ചിൽ കൂറ്റൻ അക്ഷരങ്ങളിൽ ‘വിൽ യു മാരി മീ’ എന്ന് എഴുതിയിട്ട് ഹെലികോപ്റ്ററിൽ കൊണ്ടുപോയി ആകാശത്തുനിന്ന് കാണിച്ചുകൊടുക്കുന്ന രീതിയിലെത്തി കാര്യങ്ങള്‍.

സ്കോട്ട്ലാന്റിലെ സ്ട്രിച്ചെൻ ഗ്രാമത്തിലെ  കർഷകനായ ക്രിസ് ഗോസ്പല്‍ ‘വിൽ യു മാരി മീ’ എന്ന് തന്റെ പ്രിയത എലിഡയോടു ചോദിച്ചു. തന്റെ ഫാമിലെ എലിഡയുടെ പ്രിയപ്പെട്ട പശു കേർളിടോപിന്റെ പുറത്ത് എഴുതിയായിരുന്നു ക്രിസിന്റെ  വിവാഹ അഭ്യർത്ഥന. 

ജോലി കഴിഞ്ഞെത്തിയ എലിഡയെ കൂ‌ട്ടി ക്രിസ് കേർളിടോപിന്റെ അടുത്ത് പോയി. പശുവിന്റെ പുറത്തെഴുതിയ വാക്കുകൾ എലിഡ വായിച്ചു തീരും മുൻപേ ക്രിസ് മുട്ടുകുത്തിനിന്നു. ആദ്യം അത്ഭുതപ്പെട്ട എലിഡ ഉടനടി വിവാഹത്തിനു സമ്മതം നൽകി. 

ലബോറട്ടറി ജീവനക്കാരിയാണ് എലിഡ. ഇൻസ്റ്റഗ്രാമിൽ ഇവർ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വ്യത്യസ്തമായ പ്രെപ്പോസൽ വൈറലായത്. വിവാഹത്തിന് കേർളിടോപിനെയും പങ്കെടുപ്പിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. 

related stories