Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടിച്ചത് കോടികൾ, വമ്പൻ താരനിര; ഇഷ അംബാനിയുടെ വിവാഹനിശ്ചയം ഇങ്ങനെ

Isha-ambani-anand

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയുടെ മകളുടെ വിവാഹനിശ്ചയമാകുമ്പോൾ ആഡംബരം, പ്രൗഡി, സ്റ്റൈൽ ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട.. എന്നാൽ മുകേഷ് അംബാനി– നിത ദമ്പതിമാരുടെ  മകൾ ഇഷ അംബാനിയുടെ വിവാഹനിശ്ചയ ചടങ്ങ് ഈ പറഞ്ഞതിന്റെയൊക്കെ അങ്ങേയറ്റം എന്നു പറയുന്നതാകും ശരി.  ഇറ്റലിയിലെ അതിപ്രശസ്ത ആ‍ഡംബര സ്ഥലമായ കോമോ തടാകക്കരയിൽ, ആൽപ്സ് പർവതനിരയുടെ പശ്ചാത്തലത്തിലാണ് ഇഷയും  ആനന്ദ് പിരാമലും വിവാഹമോതിരം കൈമാറിയത് . 

ഇറ്റലിയിലെ പ്രശസ്ത ഡിസൈനർ ബ്രാൻഡ് ഡോൽസ് ആൻഡ് ഗബാന (ഡിആൻഡ്സി) ഗൗണായിരുന്നു ഇഷ ധരിച്ചത്. ഫ്ലോറൽ ഡീറ്റെയ്‌ലിങ്ങും ക്രിസ്റ്റൽ അഴകും വിരിയുന്ന ന്യൂഡ്– ബീജ് ലേസ് ഗൗൺ അവരുടെ കഴിഞ്ഞവർഷത്തെ അർട്ട മോഡ കൗച്ചർ കലക്ഷനിലുള്ളതാണ്. ശരീരത്തോട്  ഒട്ടിച്ചേർന്നു കിടക്കുന്ന  ഫിഷ് ടെയിൽ ഗൗണിൽ അഴകായി റഫിൾസും കേപ് സ്‌ലീവും. സ്കൈ ബ്ലൂ, ഡൾ ഗ്രീൻ, ന്യൂഡ് ഷെയ്ഡുകളിലുള്ള ഫ്ലോറൽ ഡീറ്റെയിലിങ്. സ്‌ലീവിലെ ലേസുകൊണ്ടുള്ള അതി സൂക്ഷ്മ ഡീറ്റെയ്‌ലിങ്ങാണ് ഹൈലൈറ്റ്.  ഡയമണ്ടിന്റെ പ്രൗഡി ചേരുന്ന നെക്ലേസ്, ബ്രെയ്സ്ലെറ്റ്, ഡ്രോപ് ഇയറിങ് 

എംബല്ലിഷ്ഡ് ഹെഡ് ബാൻഡിനൊപ്പം അഴിച്ചിട്ട അലസമായ  മുടിയും മിനിമൽ മെയ്ക്ക് അപ്പും ന്യൂഡ് ലിപ്സും ഇഷയെ ഫെയറി ടെയിൽ കഥകളിലെ രാജകുമാരിയാക്കി. 

പിരാമൽ ഗ്രൂപ്പ് ഉടമ അജയ് പിരാമലിന്റെയും സ്വാതിയുടെയും  മകനാണ് ആനന്ദ്. ബ്ലാക്ക് എംബ്രോയ്ഡറി ഷേർവാണിയും ബീജ് നിറത്തിലുള്ള പൈജാമായുമായിരുന്നു ആനന്ദിന്റെ വേഷം,. 

ഡിസൈനർ മനീഷ് മൽഹോത്ര, നടി പ്രിയങ്ക ചോപ്ര, പ്രതിശ്രുത വരൻ നിക്ക് ജോനാസ്, സോനം കപൂർ ഭർത്താവ് ആനന്ദ് അഹൂജ, അനിൽ കപൂർ, ആമിർ ഖാൻ, ഭാര്യ കിരൺ റാവു, സംവിധായകൻ കരൺ ജോഹർ, ജാൻവി കപൂർ, ഖുശി കപൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.