Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുഷിന്റെ കൈപിടിച്ച് മകൾ ബാർബറ; കടല്‍ത്തീരത്തെ രഹസ്യവിവാഹ വിശേഷങ്ങൾ

barbara-bush-daughter-of-george-w-bush-secretly-marries

ലോകത്തെ വിറപ്പിച്ച മുന്‍ അമേരിക്കൻ പ്രസിഡന്റ് ജോർജ് .ഡബ്ള്യൂ ബുഷിന്റെ മകൾ ബാർബറ പെരിസ് ബുഷ് വിവാഹിതയായി. 2018 ഒക്ടോബർ 7നു  കെൻനെ ബങ്ക്പോർട്ടിലെ കടൽതീരത്ത് ഒരുക്കിയ വേദിയിൽ രഹസ്യമായാണ് വിവാഹം നടന്നത്. അടുത്തബന്ധുക്കൾക്കു മാത്രമായിരുന്നു ക്ഷണം. ജോർജിയക്കാരനായ ക്രെയ്ഗ് ലൂയിസ് കോയിനാണ് വരൻ.

മുപ്പത്തിയാറുകാരിയായ ബാർബറ ഗ്ലോബൽ ഹെൽത്ത് കോർപ്സ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയാണ്. വരൻ മുപ്പത്തിയേഴുകാരനായ ക്രെയ്ഗ് തിരക്കഥാകൃത്താണ്. 

bush-daughter

പിതാവ് ജോർജ് ബുഷിന്റെ കൈപിടിച്ചാണ് ബാർബറ വിവാഹവേദിയിലേക്കെത്തിയത്. ജോർജ് ബുഷിന്റെ പിതാവും മുൻപ്രസിഡന്റുമായ ജോർജ് എച്ച്.ഡബ്ള്യൂ ബുഷും കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

barbara

മാധ്യമങ്ങൾക്കു നൽകിയ പത്രക്കുറിപ്പിലൂടെയാണ് വിവാഹവിശേഷം പുറംലോകമറിഞ്ഞത്. നവവധൂവരന്മാർ ന്യൂയോർക്കിലായിരുക്കും താമസിക്കുക. ഒരു കാലത്ത് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന ബുഷ് സജീവ രാഷ്ട്രീയത്തിൽനിന്നു വിട പറഞ്ഞു മക്കളോടും കൊച്ചുമക്കളോടുമൊപ്പം വിശ്രമജീവിതം നയിക്കുകയാണ്

barbara-bush