Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേക് കോമോയുടെ ആഢംബരത്തിൽ ദീപിക–രൺവീർ വിവാഹം

deepika-ranveer-marriage-venue-lake-como-italy

രണ്‍വീർ സിങ്–ദീപിക പദുകോണ്‍ വിവാഹം ഇറ്റലിയിലെ ലേക് കോമോയിലായിരിക്കുമെന്നു റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നവംബർ 14,15 തിയതികളിലായി നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മറ്റുള്ളവർക്കുവേണ്ടി മുംബൈയിലും ബെംഗളൂരുവിലുമായി റിസപ്ഷൻ സംഘടിപ്പിക്കാനാണ് തീരുമാനം. 

അനുഷ്ക ശർമ–വിരാട് കോഹ്‌ലി വിവാഹവും നടന്നത് ഇറ്റലിയിലായിരുന്നു. മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹനിശ്ചയം നടന്നത് ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു. പ്രകൃതിഭംഗിയും യൂറോപ്യന്‍ നിർമാണചാരുതയും കൂടിചേർന്ന മനോഹാരമായ വേദിയാണ് ലേക് കോമോ. അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങോ‌ടെ ലേക് കോമോ ബോളിവുഡിനും പ്രിയപ്പെട്ട വേദിയായി. ഇതിനു പിന്നാലെയാണ് രൺവീർ– ദീപിക വിവാഹത്തിന് ലേക് കോമോ വേദിയാകുന്നുവെന്ന റിപ്പോർട്ടുകൾ.

സബ്യസാചി മുഖർജിയാണ് ദീപികയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി, കരൺ ജോഹർ, അർജുൻ കപൂർ എന്നിവർ വിവാഹത്തിന് എത്തുമെന്നാണ് വിവരം. 

അഞ്ചുവർഷം മുൻപ് പുറത്തിറങ്ങിയ ‘രാംലീല’ യിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ഇരുവരുടെയും പ്രണയവാർത്ത പ്രചരിച്ചത്. 2016 ൽ പ്രണയവിവരം ഇരുവരും വെളിപ്പെടുത്തി. തുടർന്ന്, പൊതുചടങ്ങുകളിലടക്കം ഒരുമിച്ച് എത്തുകയും ചെയ്തു. സമൂഹമാധ്യമത്തിലൂടെ വിവാഹദിവസം പങ്കുവെച്ച രൺവീര്‍ വേദി വെളിപ്പെടുത്തിയിരുന്നില്ല. ജൂലൈയിൽ വിവാഹത്തിന് തയാറെടുത്തിരുന്നെങ്കിലും സിനിമാ ചിത്രീകരണത്തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു.