Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവിന് അദ്ഭുതവും സന്തോഷവും, ഈ പണി വേറെ ലെവൽ; വിഡിയോ

surprise-gift-to-groom-bride-video-goes-viral

വിവാഹ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ ചെക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കൾ പണി കൊടുക്കാൻ പദ്ധതിയിട്ടു തുടങ്ങും. ആരും ഇതുവരെ കൊടുക്കാത്ത ‘പണികൾ’ കൊടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയാലേ ഇന്നൊരു ത്രില്ലുള്ളൂ. ചിലപ്പോഴെല്ലാം അതിരുകടന്ന ഈ പ്രവൃത്തികൾ വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. 

അങ്ങനെയുള്ള കാലത്ത് മുട്ടൻ പണി പ്രതീക്ഷിച്ചെത്തിയ ചെക്കനും പ‌െണ്ണിനും കിട്ടിയത് ഒരു നൊസ്റ്റാൾജിക് സർപ്രൈസ്. വിവാഹശേഷം ഭക്ഷണം കഴിക്കാനിരുന്ന വധുവിന്റെയും വരന്റെയും മുൻപിൽ നിന്നു സുഹൃത്തുക്കൾ ഇല  എടുത്തു മാറ്റി. സാധാരണഗതിയിൽ എന്തോ ഒരു പണി തന്നെ പ്രതീക്ഷിച്ചു ഇരുവരും. വൈകാതെ ഇവരുടെ മുൻപിൽ രണ്ടു പൊതികളെത്തി. പണി എന്താണെന്ന ശങ്കയോടെ തുറന്നു നോക്കിയ വധുവിന്റെ മുഖത്ത് സന്തോഷവും അദ്ഭുതവും വിരിഞ്ഞു. ‘പൊതിയില ചോറ്’. ഈ പണി കണ്ട് വരനും സന്തോഷം.

പിന്നെ വിവാഹദിനമല്ലേ, കാമറയിൽ പതിയില്ലേ എന്നും നോക്കാതെ ഇരുവരും വേഗം ഭക്ഷണം കഴിച്ചു തുടങ്ങി. എത്ര വില കൂടിയ സദ്യയായാലും ഈ പൊതിയില ചോറിന്റെ രുചി കിട്ടില്ലല്ലോ!. ആ സ്നേഹത്തിന്റെ രുചിയൂറുന്ന ഭക്ഷണം ആസ്വദിച്ച് തന്നെ അവർ കഴിച്ചു. ആഘോഷമെന്ന പേരിൽ വധുവിനെയും വരനെയും മാനസിക സംഘർഷത്തിലാക്കുന്ന പ്രവൃത്തികൾക്കിടയിൽ സ്നേഹത്തിന്റെ സർപ്രൈസ് സമ്മാനിച്ച കൂട്ടുകാരെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇൗ ‘പണി’ വൈറലാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.