Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 മണിക്കൂർ മഴ; ആ വൈറൽ വെഡ്ഡിങ് ഫോട്ടോഷൂട്ട് ‘സിനിമ’ പോലെ!

shine-photoshoot-viral

പ്രധാന ഫൊട്ടോഗ്രഫർ ഷൈൻ സിദ്ധാർദ്ധിനൊപ്പം ക്യാമറാസംഘത്തിലുള്ളത് 5 പേർ. വലിയ ചെമ്പുരുളിയിൽ മാനം നോക്കി, മഴ നനഞ്ഞ് പോസ് ചെയ്യാൻ കാത്ത് നവദമ്പതികൾ. എട്ടു മണിക്കൂർ നിന്നങ്ങ് മഴ നനഞ്ഞു. ശേഷം സ്ക്രീനിൽ കണ്ടത് സിനിമയെ വെല്ലുന്ന ചിത്രങ്ങള്‍. ചേർത്തല സ്വദേശികളായ ബിച്ചു പ്രതാപനും ഇന്ദു ബിച്ചുവുമാണ് കഥാനായകർ. ആ വൈറൽ ചിത്രങ്ങളെടുത്തത് വെഡ്ഡിങ് ഫൊട്ടോഗ്രാഫറായ ഷൈൻ സിദ്ധാർത്ഥും സംഘവും. അന്നു പെയ്തത് യഥാർത്ഥ മഴ ആയിരുന്നില്ല, ഫോട്ടോഷൂട്ടിനു വേണ്ടി എട്ടുമണിക്കൂർ നേരം കൃത്രിമമായി പെയ്യിച്ചതായിരുന്നു അത്. 

ഐടി ഉദ്യോഗസ്ഥരാണ് ബിച്ചുവും ഇന്ദുവും. നിർദ്ദേശങ്ങൾ നല്‍കിയതു ഷൈൻ ആണ്. പൈപ്പ് ഉപയോഗിച്ചു കുളത്തിൽനിന്നു മുകളിൽ വെള്ളം വീഴ്ത്തുകയായിരുന്നു. 

wedding-shoot-shine

വിവാഹവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ എന്നും ഓർത്തു വെക്കാനുള്ള ചില നിമിഷങ്ങൾ വേണമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണത്. അപ്പോൾ ആളുകള്‍ സംസാരിക്കുന്ന, എന്തെങ്കിലും പ്രത്യേകതയുള്ള ഒന്ന് എന്തുകൊണ്ട് ചെയ്തുകൂടാ എന്നു തോന്നി, ഇന്ദു പറയുന്നു. 

shine-photo-1

''ബിച്ചുവിന്‍റെ വീടിനു പിൻഭാഗത്തു തന്നെയായിരുന്നു കുളം. ഉരുളി ചലിക്കുന്നില്ലെന്നും ലൈറ്റിങ്ങ് കൃത്യമാണെന്നുമൊക്കെ ഉറപ്പു വരുത്തുന്നത് വലിയ വെല്ലുവിളി ആയിരുന്നു. കൃത്രിമമഴയിൽ അവരുടെ മുഖത്തെ ഏറ്റവും നല്ല ഭാവങ്ങൾ ഒപ്പിയെടുക്കണമായിരുന്നു, ഒരു ഷോർട് ഫിലം ഉണ്ടാക്കുന്നതു പോലെ തന്നെ തന്നെയായിരുന്നു അത്''– ഫൊട്ടോഗ്രാഫർ ഷൈൻ പറയുന്നു. 

wedding

''ആ ആമ്പൽപൂക്കളും ഇലകളുമൊന്നും കുളത്തിലുണ്ടായിരുന്നില്ല. ഫോട്ടോഷൂട്ടിൻറെ ഭാഗമായി കുളത്തിൽ ഇട്ടതാണ്. ബിച്ചുവും ഇന്ദുവും ഞങ്ങളോടു സഹകരിക്കുകയും ചെയ്തു. അവർക്ക് നല്ല താത്പര്യമായിരുന്നു'', ഷൈൻ പറയുന്നു.