Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്ന ദീപ്‌വീർ വിവാഹചിത്രം പുറത്തുവിട്ട് താരങ്ങൾ!

deepika-ranveer-wedding-picture

ആരാധകർ ആവേശത്തോടെ കാത്തിരുന്ന താരവിവാഹത്തിന്റെ ചിത്രം പുറത്ത്. ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹചിത്രങ്ങൾ താരങ്ങൾ തന്നെ സോഷ്യൽ ലോകത്ത് പങ്കുവച്ചു. ചിത്രങ്ങൾ പുറത്ത് വന്ന് മിനിറ്റുകൾക്കുള്ളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. പരമ്പരാഗതമായ ചടങ്ങുകളില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കനത്ത കാവലിലാണ് കല്യാണം ചടങ്ങുകള്‍ നടന്നത്.  കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍  ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബൻസാലിയുടെ തന്നെ ബാജിറോവോ മസ്താനിയിലും പത്മാവതിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. കനത്ത സുരക്ഷയിലായിരുന്നു വിവാഹചടങ്ങുകള്‍. കഴിഞ്ഞ ദിവസം ലേക് കോമോയ്ക്ക് സമീപമുള്ള റിസോർട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾക്കായി  മുംബൈയിലും ബെംഗളുരുവിലുമായി വിവാഹവിരുന്ന് നടത്തും.