Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയെ വെല്ലുമോ പ്രിയങ്ക?; അദ്ഭുതങ്ങൾ കാത്ത് ആരാധകർ

deepik-nick-jonas-wedding-deepika-ranveer-wedding

ബോളിവുഡിന് ആഘോഷത്തിന്റെ ദിനങ്ങളാണ്. കാത്തിരിപ്പിനു വിട പറഞ്ഞ് പ്രിയതാരങ്ങളായ ദീപികയും രൺവീറും വിവാഹിതരായി. ആഢംബരത്തിന്റെ അവസാന വാക്കായ ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന വിവാഹചടങ്ങിന്റെ ചിത്രങ്ങൾക്കായി ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ബോളിവുഡും ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. വിവാഹമാമാങ്കത്തിൽ ദീപികയെ കടത്തി വെട്ടുമോ പ്രിയങ്കയെന്നാണ് ഇനി അറിയാനുള്ളത്. 

നവംബർ 30ന് ജോധ്പുരിലെ താജ് ഉമൈദ് ഭവൻ പാലസില്‍ നടക്കുന്ന പ്രിയങ്ക– നിക് ജൊനാസ് വിവാഹം എങ്ങനെയായിരിക്കും എന്ന ചർച്ച ആരാധകർ തുടങ്ങി കഴിഞ്ഞു. വിവാഹ ഒരുക്കങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തവരുന്നുമുണ്ട്. പോപ് ഗായകനായ നിക്കിന്റെ ജന്മദേശമായ അമേരിക്കയിൽ ക്രിസ്ത്യൻ ആചാരപ്രകാരം ഇവർ വിവാഹിതരാകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ആഢംബര വിവാഹമായിരിക്കും ശ്രദ്ധ ആകർഷിക്കുക. പ്രിയങ്കയുടെ അമ്മ മധു ചോപ്ര ജോധ്പുരിൽ എത്തിക്കഴിഞ്ഞു. മകളുടെ വിവാഹത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വ്യക്തമായി മറുപടി നൽകാതെ കാത്തിരുന്നു കാണാനാണ് മധു ചോപ്ര പ്രതികരിച്ചത്. ജോധ്പുരിനോടുള്ള ഇഷ്ടം മധു വ്യക്തമാക്കുകയും ചെയ്തു. 

priyanaka-chopra-dance-bridal-shower-

പ്രിയങ്കയുടെ അമ്മയുെട മറുപടി വലിയൊരു ആഘോഷത്തിന്റെ സൂചനയായാണ് പാപ്പരാസികളും ആരാധകരും കാണുന്നത്. വിദേശത്തു നടന്ന ദീപികയുടെ ആഢംബര വിവാഹം സ്വദേശത്ത് പ്രിയങ്ക മറികടക്കുമെന്ന് ഇവർ കണക്കുകൂട്ടുന്നു. അനുഷ്ക ശർമ– വിരാട് കോഹ്‌ലി വിവാഹവും ഇഷ അംബാനിയുടെ വിവാഹ നിശ്ചയവുമാണ് ബോളിവുഡിന് ലോക് കോമോ സുപരിചിതമാക്കിയത്. ഇതിനു പിന്നാലെ ദീപിക– രൺവീർ വിവാഹത്തിനു വേദിയായതോടെ ലേക് കോമോ ബോളിവുഡിന്റെ പ്രിയ വിവാഹവേദിയായി മാറുകയും ചെയ്തു. എന്നാൽ ജോധ്പുരിലേക്കു ചുവടു മാറ്റിയാണ് പ്രിയങ്ക ആദ്യം ‍ഞെട്ടിച്ചത്. പിന്നീട് വിവാഹതീയതിയും ഒരുക്കങ്ങളും വാർത്തകളായി. എന്നാൽ പ്രിയങ്കയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്ന് യാതൊരു സ്ഥിരീകരണവും ലഭിക്കുകയും ചെയ്തില്ല. 

deepika-ranveer-wedding-magic-by-sabyasachi1

നവംബർ 30ന് തുടങ്ങി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹമാമാങ്കമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാം നാളായ ഡിസംബർ 2ന്  ഇന്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരാകും. താജ് ഉമൈദ് ഭവൻ പാലസിൽ ഒരു രാത്രി താമസിക്കാൻ മാത്രം 43 ലക്ഷം രൂപ ചെലവാകുമെന്നും ഇൗ ഹോട്ടൽ മൂന്നു ദിവസം ദീപികയുടെ വിവാഹത്തിനു മാത്രമായി ഉപയോഗിക്കുമെന്നുമാണ് അറിയുന്നത്. ബോളിവുഡ് താരങ്ങളുൾപ്പടെ 1500 അതിഥികളാണ് വിവാഹത്തിനെത്തുകയെന്നും അല്ല അടുത്ത ബന്ധുക്കളായ 200 പേരെ ഉണ്ടാകു എന്നും റിപ്പോർട്ടുകളുണ്ട്.

പ്രിയങ്കയും നിക്കും അമേരിക്കയിലെ ബിവേർലി ഹിൽസ് കോർട്ട് ഹൗസിൽ എത്തി വിവാഹനടപടികൾ പൂർത്തിയാക്കി. ഇരുരാജ്യത്തും വിവാഹം ഔദ്യോഗികമാക്കാനാണ് ഇവരുടെ തീരുമാനം. ഇതിനായുള്ള രേഖകളാണ് തയാറാക്കിയത്.

priyanka-nick

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ് ഉമൈദ് ഭവാൻ പാലസ്. ജോധ്പുർ രാജകുടുംബത്തിന്റെ വസതിയായ ഈ മണിമാളികയ്ക്ക് 347 മുറികളുണ്ട്. ഇതില്‍ ഒരു ഭാഗം താജ് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ആഢംബരങ്ങളും സൗകര്യങ്ങളും കൊണ്ടു പ്രശസ്തമായ ഇവിടെയാണ് പ്രിയങ്കയുടെ വിവാഹമാമാങ്കം.

ലേക് കോമയിൽ നടന്ന ദീപ്‌വീർ വിവാഹത്തിന് അടുത്ത ബന്ധുക്കൾക്കു മാത്രമായിരുന്നു ക്ഷണം. സബ്യസാചി മുഖർജി അണിയിച്ചൊരുക്കിയ മനോഹരമായി ലെഹംഗ അണിഞ്ഞാണ് ദീപിക വിവാഹവേദിയിലെത്തിയത്. പിറ്റേന്നു നടന്ന കൊങ്കിണി ആചാരപ്രകാരമുള്ള വിവാഹത്തിനും സബ്യസാചി മാജിക് തീർത്തു. വിെഎപികൾക്കും സുഹൃത്തുക്കൾക്കുമായി  ബെംഗളൂരിലും മുംബൈയിലുമായി ദീപികയും രൺവീറും സത്കാരം നടത്തുന്നുണ്ട്.

പ്രിയങ്കയു‌ടെ വിവാഹ ഒരുക്കങ്ങൾക്കു സ്ഥിരീകരണം ലഭിക്കാത്തതുകൊണ്ട് കാത്തിരുന്നു കാണുകയോ നിർവാഹമുള്ളൂ.

രഹസ്യ സ്വഭാവം നിലനിർത്തുന്നതുകൊണ്ടും ദീപികയുടെ വിവാഹം കെങ്കേമമായി നടന്നതുകൊണ്ടും പ്രിയങ്കയുടെ വിവാഹത്തിനു അദ്ഭുതങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. ആഢംബരത്തിൽ ദീപ്‌വീർ വിവാഹത്തിനു ഒരുപടി മുകളിൽ തന്നെയായിരിക്കും പ്രിയങ്കയുടേതെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.