Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സബ്യസാചി ലഹങ്കയില്‍ ആരാധകരുടെ മനം കവർന്ന് സൈന; ചിത്രങ്ങൾ

saina-nehwal-parupalli-kashyap-wedding

കോർട്ടിലെ കനത്ത പോരാട്ടങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ സൈന സബ്യസാചി മുഖർജിയുടെ വിവാഹലഹങ്കയിലും ആരാധകരുടെ മനം കവർന്നു. രാജകീയ പ്രൗഢി തുളുമ്പുന്ന നീലനിറത്തിൽ പ്രണയാർദ്രരായാണ് ഇന്ത്യൻ ബാറ്റ്മിന്റൺ താരങ്ങളായ സൈനയും കശ്യപും വിവാഹസത്കാരത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങൾ ഏറെ ആവേശത്തോടയാണ് ആരാധകർ ഏറ്റെടുത്തത്. 

saina-nehwal

ഡിസംബർ 16ന് ഹൈദരബാദിലെ െനാവേട്ടൽ ഹോട്ടലിലായിരുന്നു വിവാഹസത്കാരം. സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത നീല വെൽവെറ്റ് ലഹങ്കയായിരുന്നു സൈനയുടെ വേഷം. സർദോശിയും മുത്തുകളും ക്രിസ്റ്റലുകളും തുന്നിച്ചേർത്ത ലഹങ്കയിൽ അതിസുന്ദരിയായിരുന്നു സൈന. സബ്യസാചി ഹെറിട്ടേജ് ജുവൽ കലക്ഷൻ ഡിസൈൻ ചെയ്ത ആഭരണങ്ങൾ പരമ്പരാഗത പ്രൗഢി വിളിച്ചോതി. ബർമീസ് മാണിക്യകല്ലും വജ്രവും മ‌രതകവും കൂട്ടിയിണക്കിയായിരുന്നു ഈ ആഭരണങ്ങൾ ഒരുക്കിയത്. 

സൈനയുടെ വസ്ത്രത്തിന് അനുയോജ്യമായി കടും നീല നിറത്തിലുള്ള ഇൻഡിഗോ ഷെർവാണിയായിരുന്നു കശ്യപ് ധരിച്ചിത്. കൈകൊണ്ടു നിറം നൽകിയ മുർഷിബാദ് പട്ടുകൊണ്ടുള്ള ഷെർവാണിയ്ക്കു ബംഗാൾ ടൈഗർ ബട്ടണുകള്‍ ചാരുതയേകി. ടില്ല ബോർഡറുള്ള തുസ്സാർ ജോർജെറ്റ് ഷാളാണ് ഷെർവാണിക്കൊപ്പം ധരിച്ചത്. ഡയമണ്ടും മുത്തും ഒരു നീണ്ട മാലയും കശ്യപ് അണിഞ്ഞു. ക്ഷണം സ്വീകരിച്ചെത്തിയവരെ കൂടാതെ താരങ്ങളുടെ ആരാധകരും ഹോട്ടിലിനു മുൻപിൽ എത്തി.

ഡിസംബർ 14നാണ് ഇരുവരും വിവാഹിതരായത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ലളിതമായ ചടങ്ങായിരുന്നു. എന്റെ  ജീവിതത്തിലെ മികച്ച മത്സരം’ എന്നാണാണു വിവാഹചിത്രം പങ്കുവെച്ച്  ഇരുവരും ട്വിറ്ററിൽ കുറിച്ചത്.

വയലറ്റും ക്രീമും കലർന്ന ലഹങ്കയായിരുന്നു സൈനയുടെ വിവാഹവസ്ത്രം. ഹൈദരബാദ് കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന ഡിസൈനർ വൈശാലി അഗർവാളാണ് ലഹങ്കയ്ക്കു പിന്നിൽ. പിങ്ക് നിറത്തിലുള്ള ബൻഗാല കുർത്തയായിരുന്നു കശ്യപിന്റെ വിവാഹവേഷം. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി, ആന്ധ്ര–തെലങ്കാന ഗവർണർ ഇ.എസ്.എൽ നരസിംഹൻ, അവരുെട ബാറ്റ്മിന്റൺ കേച്ച് പുല്ലേല ഗോപീചന്ദ് എന്നിവർ വിവാഹത്തിന് എത്തിയിരുന്നു.

10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇന്ത്യൻ ബാറ്റ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളിന്റെയും പി. കശ്യപിന്റെ വിവാഹം. 2005 ൽ പുല്ലേല ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആരാധകരിൽ നിന്നും മറ്റും പ്രണയം ഒളിപ്പിച്ചുവച്ചുവെങ്കിലും അക്കാദമിയിലെ സഹതാരങ്ങളും ഇരുവരുടെയും സുഹൃത്തുക്കളുമായ കിദംബി ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, ഗുരുസായ്ദത്ത് എന്നിവർക്ക് പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. കൂട്ടുകാരുടെ പ്രണയ രഹസ്യം ആ കൂട്ടുകെട്ടിനു വെളിയിൽ പോകാതെ സൂക്ഷിച്ചതുകൊണ്ട് നീണ്ട 10 വർഷക്കാലം പ്രണയബന്ധം രഹസ്യമായി സൂക്ഷിക്കാൻ സൈനയ്ക്കും കശ്യപിനുമായി.