പ്രണയം സാഫല്യത്തിലേക്ക്, ശ്രീനിഷ്– പേളി വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

perlish2
SHARE

റിയാലിറ്റി ഷോയ്ക്കിടയിൽ പൂവിട്ട ശ്രീനിഷ്–പേളി പ്രണയം സഫലമാകുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇൻസ്റ്റഗ്രമിലൂടെയാണ് താരങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവെച്ചു. എൻഗേജ്മെന്റ് മോതിരങ്ങളുടെ ചിത്രമാണു ശ്രീനിഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

pearly2

മോഹൻലാൽ അവതാരകനായ ഒരു റിയാലിറ്റി ഷോയ്ക്കിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇക്കാര്യം തുറന്നു പറ‌ഞ്ഞപ്പോൾ പ്രേക്ഷകർ ആദ്യം വിശ്വസിച്ചിരുന്നില്ല. ഷോയുടെ ഭാഗമായി അഭിനയിക്കുകയാണെന്നായിരുന്നു കമന്റുകൾ. 

peraly3

എന്നാൽ ഷോ അവസാനിച്ചിട്ടും ഇവർ പ്രണയം തുടർന്നു. ‘പേളിഷ് – ഫ്ളൈ വിത് യു’ എന്ന പേരിൽ പേളി മാണി യൂ ട്യൂബിൽ കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത മ്യൂസിക്കൽ വിഡിയോ ആൽബം എല്ലാവരുടേയും സംശയങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു. ഇരുവരുടേയും പ്രണയരംഗങ്ങൾ ചിത്രീകരിച്ച ആൽബം കണ്ടതോടെ എന്നാണ് വിവാഹം എന്നു മാത്രമേ ആരാധകർക്കു അറിയേണ്ടിയിരുന്നുള്ളൂ.

pearly-1

ടി.വി അവതാരികയായി മലയാളികൾക്കു പരിചിതമായ പേളി മാണി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്–മലയാളം സീരിയലുകളിൽ അഭിനയിച്ചാണു ശ്രീനിഷ് ശ്രദ്ധിക്കപ്പെടുന്നത്.

MORE IN WEDDING
SHOW MORE
FROM ONMANORAMA