sections
MORE

സ്ത്രീകളെല്ലാം വിവാഹ ഗൗണിൽ, കാർട്ടൂൺ വേഷത്തിൽ വരൻ; ഇതാ ഒരു അസാധാരണ വിവാഹം

HIGHLIGHTS
  • അതിനുശേഷം ഒരുക്കിയ വെഡ്ഡിങ് പാർട്ടിയും അസാധാരണമായിരുന്നു
bride-ask-female-guests-to-wear-bridal-gowns-to-her-wedding
വിവാഹവേഷം ധരിച്ചെത്തിയ കൂട്ടുകാരികൾക്കൊപ്പം ഔർഡി മുറേ(ഇടത്), വരൻ ജെസ്സ് ലൂമെനും ഔർഡിയും(വലത്)
SHARE

വിവാഹദിനത്തിൽ ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തുന്നതു പതിവ് കാഴ്ചയായി. എന്നാൽ വിവാഹത്തിനു വരുന്നവരെല്ലാം വിവാഹ ഗൗണ്‍ ധരിച്ച് എത്തിയാൽ എങ്ങനെയിരിക്കും. ഒരുപാട് വികാരങ്ങളും ഓർമകളും ഇഴചേർന്ന വിവാഹവസ്ത്രം ധരിച്ച് സ്ത്രീകളെല്ലാം എത്തണമെന്ന് ആവശ്യപ്പെട്ടത് വധു തന്നെയായിരുന്നു. പരമ്പരാഗത സങ്കല്‍പ്പങ്ങളെ മറികടന്ന ഈ അസാധാരണ വിവാഹം തരംഗമാവുകയാണ്.

ജെസ് ലൂമെൻ– ഔർഡി മുറേ എന്നീ അമേരിക്കൻ സ്വദേശികളുടെ വിവാഹമാണു ശ്രദ്ധേയമായത്. വിവാഹദിനത്തിൽ ഇളം നീല നിറത്തിലുള്ള ഗൗണ്‍ ഔർഡി ധരിച്ചപ്പോൾ, കോട്ടും സ്യൂട്ടും ഒഴിവാക്കി ജെസ് എത്തിയത് കാഷ്യുൽ ലുക്കിൽ. പരമ്പരാഗത നിറമായ ഐവറിയിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് കൂട്ടുകാരികൾ ഒപ്പം നിന്നു. ജെസ്സിന്റെ സുഹൃത്തുകൾ ജെസ്സിനെപ്പോലെ വേഷം ധരിച്ചു. ഔർഡി തന്നെയാണു സ്വന്തം വിവാഹ ഗൗൺ ഡിസൈൻ ചെയ്തത്. 

unusual-wedding (3)

മിക്ക സ്ത്രീകൾക്കും തങ്ങളുടെ വിവാഹ ഗൗണ്‍ ഒരു തവണ മാത്രമേ ധരിക്കാൻ സാധിക്കൂ എന്നു ചിന്തിച്ചപ്പോൾ ദുഃഖം തോന്നി. അതുകൊണ്ടാണ് പരമ്പരാഗത ആചാരങ്ങൾ പിന്തുടരാതെ, വിവാഹവസസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതെന്നു വരൻ ജെസ് ലൂമെന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. 

ഈ ആശയം മുന്നോട്ടുവച്ചപ്പോൾ നിരവധി സ്ത്രീകൾ പിന്തുണച്ചു. പക്ഷെ, വെഡ്ഡിങ് ഗൗൺ പാകമാകാതെ വരുമോ എന്നതായിരുന്നു സംശയം.

groom-and-friends
ജെസ്സ് സുഹൃത്തുക്കൾക്കൊപ്പം

‘‘ചില യുവതികൾ മാതാവിന്റെയോ ബന്ധുക്കളുടെയോ വിവാഹവസ്ത്രം ധരിച്ചാണ് എത്തിയത്. വിവാഹവസ്ത്രം ഇല്ലാത്തവരോടും ധരിക്കാൻ താൽപര്യമില്ലാത്തവരോടും കറുപ്പോ വെളുപ്പോ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു’’ വിവാഹം കഴിക്കാത്തവർ എന്താണു ചെയതത് എന്ന ചോദ്യത്തിനു കമന്റിലൂടെ ഔർഡി മറുപടി നൽകി.

unusual-wedding (2)

അതിനുശേഷം ഒരുക്കിയ വെഡ്ഡിങ് പാർട്ടിയും അസാധാരണമായിരുന്നു. കാർട്ടൂൺ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു വരൻ പാർട്ടിയിൽ പങ്കെടുത്തത്. സുഹൃത്തുക്കളും ഇതിനൊപ്പം കൂടി. ‘ജെസ്സിന്റെയും ഔർഡിയുടെയും അസാധാരണ വിവാഹത്തിന്റെ ചിത്രങ്ങൾ’ എന്ന തലകെട്ടോടെയാണു ചിത്രങ്ങള്‍ വൈറലായത്.

unusual-wedding (1)
പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഇത്തരത്തിലുള്ള ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങി എന്ന കമന്റുകളും നിരവധിയാണ്. എന്നാൽ ഇതൊന്നും വിശ്വസിക്കാനാവാത്തവരും നിരവധി.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA