sections
MORE

ആടിയും പാടിയും അംബാനി കുടുംബം; ആകാശിന്റെ വിവാഹാഘോഷങ്ങള്‍ തുടങ്ങി

akash-shloka-pre-wedding-celebrations-kick-off-at-ambani-residence
ചിത്രം കടപ്പാട്: തുഷാർ ത്രിവേദി ഇന്‍സ്റ്റാഗ്രാം
SHARE

ആകാശ് അംബാനി– ശ്ലോക മേത്ത വിവാഹ ആഘോഷങ്ങൾക്കു തുടക്കമായി. മുംബൈയിലെ അംബാനിയുടെ അഡംബര വസതിയായ ആന്റിലയിലായിരുന്നു  പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗർബ ഗായകൻ ഫാൽഗുനി പതകിന്റെയും തുഷാര്‍ ത്രിവേദിയുടെയും സംഗീത നിശയായിരുന്നു മുഖ്യ ആകർഷണം.

കുടുംബാംഗങ്ങൾ നൃത്തം ചെയ്തും പാട്ടുപാടിയും സംഗീത രാവ് ആഘോഷമാക്കി. നീല നെഹ്റു ജാക്കറ്റും കുർത്തയുമായിരുന്നു ആകാശിന്റെ വേഷം. മുകേഷ് അംബാനി കറുത്ത കുർത്തയും ജാക്കറ്റുമാണു ധരിച്ചത്. 

ബാന്ദ്രയിലെ കുർല കോംപ്ലക്സിലുള്ള ജിയോ വേൾഡ് സെന്ററിലാണ് വിവാഹചടങ്ങുകൾ നടക്കുക. ഏതാനും ദിവസങ്ങൾ മുൻപ് ആകാശിന്റെ ആദ്യ വിവാഹക്ഷണക്കത്ത് സമർപ്പിക്കാൻ അംബാനികുടുംബം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തിയിരുന്നു. ആഡംബരം നിറഞ്ഞ ക്ഷണക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

സ്വിറ്റ്സർ‍ലൻഡിലെ സെന്റ് മോറിറ്റ്സിലാണു ബാച്ചിലര്‍ പാർട്ടി ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 23 മുതൽ 25 വരെ നീളുന്ന പാർട്ടിയിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ 500 അതിഥികൾ ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ. മോറിറ്റ്സ് തടാക തീരത്തു നിർമിക്കുന്ന വേദിയിലായിരിക്കും പാർട്ടി.

2018 ജൂണിലായിരുന്നു ആകാശന്റെയും ശ്ലോകയുടെയും  വിവാഹനിശ്ചയം. ആന്റിലയിൽ മുന്നു ദിവസം നീണ്ടു നിന്ന ചടങ്ങായിരുന്നു ഇത്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ  മകളാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. പിന്നീട് ഇരുവരും പ്രണയത്തിലായി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ ഒരാളാണ്. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA