sections
MORE

ആന്റിലയിൽ ഹാരി പോട്ടറുടെ ലോകം; അദ്ഭുതങ്ങൾ തുടർന്ന് ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍

HIGHLIGHTS
  • സ്വിറ്റ്സർലൻഡിലായിരുന്നു ആദ്യഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങൾ
akash-ambani-shloka-mehta-harry-potter-themed-party
SHARE

മുംബൈയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിൽ അദ്ഭുതങ്ങളൊരുക്കി ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾ. സ്വിറ്റ്സർലൻഡിലെ ആദ്യഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ പോയവർക്കാണ് ആന്റിലയിൽ പാർട്ടി സംഘടിപ്പിച്ചത്.

ഹാരി പോട്ടർ സിനിമകളിലെ തീം അനുസരിച്ചാണ് ആന്റില ഒരുക്കിയത്. മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്ട്‌സിലെ ഡിന്നർ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്‌വാർട്ട്‌സ് എക്സ്പ്രസ് എന്നിവ ആന്റിലയിൽ സൃഷ്ടിച്ചു. ഒഴുകി നടക്കുന്ന മെഴുകിതിരകളും നിഗൂഢമായ സംഗീതവുമെല്ലാം കൂടി ചേർന്നപ്പോൾ ഹാരി പോട്ടറുടെ മാന്ത്രിക ലോകമായി ആന്റില മാറി. പഞ്ചാബി ഗായകൻ ഗുരു രൺധാവയുടെ പ്രകടനമായിരുന്നു മറ്റൊരു ആകർഷണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു ആകാശിന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു തുടക്കമായത്. ‘വിന്റർ വണ്ടർലാൻഡ്’ എന്നു പേരിട്ട അദ്ഭുതവേദിയാണ് ഇവിടെ ഒരുക്കിയത്. മൂന്നു ദിവസമായിരുന്നു ഇവിടെ ആഘോഷങ്ങള്‍. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

മാര്‍ച്ച് 9 ന് മുംബൈയിലെ ബാന്ദ്ര– കുർല കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് വിവാഹചടങ്ങുകൾ നടക്കുക. മാർച്ച് 11ന് വിവാഹ സൽകാരം. റോസ ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണു ശ്ലോക മേത്ത. ആകാശിന്റെ ആദ്യ വിവാഹക്ഷണക്കത്ത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അംബാനി കുടുംബം നേരിട്ടെത്തി സമർപ്പിച്ചിരുന്നു. ഈ ആഡംബര വിവാഹക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ തരംഗമായി.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA