sections
MORE

മകൾക്കു വരനെ കണ്ടെത്താൻ മത്സരങ്ങളുമായി പിതാവ്; ജയിച്ചാൽ കോടീശ്വരനാകാം

HIGHLIGHTS
  • സമൂഹമാധ്യമങ്ങളിൽ ചെയ്ത പരസ്യം കണ്ടു ഞെട്ടിയിരിക്കുകയാണ് ലോകം.
Karnsita-Arnon-Rodthong
അർനോൺ റോഡ്തോന്‍ഗ് മകൾ കണ്‍സിറ്റയോടൊപ്പം ഫാമിൽ
SHARE

മകൾക്ക് അനുയോജ്യനായ വരനെ മത്സരങ്ങളിലൂടെ കണ്ടെത്താന്‍ ഒരുങ്ങി പിതാവ്. തായ്‌ലൻഡിലെ കോടീശ്വരൻ അർനോൺ റോഡ്തോന്‍ഗ് ആണ് 26കാരിയായ മകൾ കണ്‍സിറ്റയ്ക്കു വരനെ തേടുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

മകളെ വിവാഹം കഴിക്കുന്നയാൾക്ക് 2 കോടിയോളം മൂല്യമുള്ള തായ് കറൻസിയും കോടികൾ ആസ്തിയുള്ള ബിസിനസിൽ പങ്കാളിത്തവും നൽകുമെന്നാണു വാഗ്ദാനം. പെൺകുട്ടി കന്യകയാണെന്നും മറ്റു ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പരസ്യത്തിൽ എടുത്തു പറയുന്നു. ഇതാണ് രാജ്യാന്തര മാധ്യമങ്ങളില്‍ പരസ്യത്തിനു വാർത്താ പ്രാധാന്യം നേടി കൊടുത്തത്.

ഡ്യുറൈന്‍ ഫ്യൂട്ടിന്റെ കൃഷിയും വിൽപനയുമാണ് അർനോൺ ചെയ്യുന്നത്. തായ്‌ലൻഡിലെ ചുംഫോൻ പ്രവിശ്യയിൽ സ്വന്തമായി ഫാമുണ്ട്. കോടികൾ വിലമതിക്കുന്ന ഈ ഫാമും മരുമകനു നല്‍കും. തന്റെ ബിസിനസ് നോക്കി നടത്താനും നിലനിർത്താനും കഴിയുന്ന ഒരാളെയാണ് ആവശ്യം. അയാളുടെ ബിരുദമല്ല, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സാണു യോഗ്യതയെന്നും റോഡ്തോന്‍ഗ് പ്രാദേശിക മാധ്യമങ്ങളോടു വ്യക്തമാക്കി.

തായ്‌ലൻഡിന്റെ കിഴക്കൻ പ്രവിശ്യയായ ചേന്തബ്യൂരിയിൽ ഏപ്രിൽ 1ന് മത്സരങ്ങൾ നടക്കും. കച്ചവടത്തിലുള്ള അറിവുകളായിരിക്കും പരീക്ഷിക്കുകയെന്നും ഇതുവരെ നൂറുകണക്കിന് ആളുകൾ മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യമറിയിച്ചെന്നുമാണ് റിപ്പോർട്ട്.

റോഡ്തോന്‍ഗിനെ ബിസിനസിൽ സഹായിക്കുകയാണു മകൾ കണ്‍സിറ്റ. പിതാവ് നൽകിയ പരസ്യം സുഹൃത്തുക്കളാണ് കണ്‍സിറ്റയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കുടുംബത്തെ സ്നേഹിക്കുന്ന മാന്യനും നല്ലവനുമായ ഒരു പുരുഷനെയാണു താൻ ആഗ്രഹിക്കുന്നതെന്നു കണ്‍സിറ്റ വൈറൽ പ്രസ്സിനോടു വെളിപ്പെടുത്തി.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA