sections
MORE

അംബാനി സ്ക്വയറിന്റെ ഉദ്ഘാടനം, അന്നസേവ; ആകാശിന്റെ വിവാഹമേളം തുടങ്ങി

nita-ambani-inaugurates-dhirubhai-ambani-square
SHARE

ആകാശ് അംബാനിയുടെ വിവാഹത്തിനോട് അനുബന്ധിച്ച് നടത്തുന്ന അന്നദാനത്തിനു തുടക്കമിട്ട് അംബാനി കുടുംബം. ഒരാഴ്ച നീണ്ടു നിൽക്കുന്ന അന്നദാനത്തിനാമാണ് ഒരുക്കുന്നത്. ജിയോ ഗാർഡൻസിൽ 2000 കുട്ടികൾക്ക് ആഹാരം വിളമ്പിയാണു പരിപാടി ആരംഭിച്ചത്. അംബാനി കുടുംബത്തിനോടൊപ്പം ശ്ലോക മേത്തയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 

മുംബൈ നഗരത്തിലെ എല്ലാ അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും അന്നസേവ നടത്തുന്നുണ്ട്. പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്ന ചടങ്ങാണിത്. മകൾ ഇഷ അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് ഉദയ്പൂരിലും അന്നസേവ ഉണ്ടായിരുന്നു. കൂടാതെ അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ സാധനസാമഗ്രഹികൾ അനാഥാലയങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.

nitha-ambani

ബാന്ദ്രയിലെ ജിയോ വേൾഡ് സെന്ററിന്റെ ഭാഗമായ ധിരുഭായ് അംബാനി സ്ക്വയർ നിത അംബാനി ഉദ്ഘാടനം ചെയ്തു. മുകേഷ് അംബാനിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് ധിരുഭായ് അംബാനി സ്ക്വയർ. മാർച്ച് 9 ന് ജിയോ സ്ക്വയറിലാണ് ആകാശ് അംബാനിയുടെ വിവാഹചടങ്ങുകൾ നടക്കുന്നത്. ഈ വർ‌ഷം അവസാനത്തോടെ ജിയോ സെന്റർ പൂർണമായി തുറക്കാനാണു ലക്ഷ്യം.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA