sections
MORE

തകർപ്പൻ ചുവടുകളുമായി ഷാരുഖും രൺബീറും, മകന്റെ വിവാഹത്തിനു കയ്യടി നേടി നിത അംബാനി; വിഡിയോ

HIGHLIGHTS
  • സംഗീതവേദിയില്‍ ഷാരുഖ് ആവേശമായി
  • നൃത്തച്ചുവടുകളുമായി നിത അംബാനി കയ്യടി നേടി
SHARE

ആകാശ് അംബാനിയുടെ വിവാഹചടങ്ങുകൾക്ക് ആവേശമേകി ബോളിവുഡ് താരനിരയുടെ തകര്‍പ്പൻ പ്രകടനം. ഷാരുഖ് ഖാനും ആമിർ ഖാനും രൺബീർ കപൂറുമുൾപ്പെടുന്ന താരനിരയാണു നൃത്തച്ചുവടുകളുമായി ചടങ്ങുകളിലെ നിറസാന്നിധ്യമായത്.

പാട്ടുകളും നൃത്തവുമായി വരനെ വേദിയിലേക്ക് ആനയിക്കുന്ന ഭാരത് ചടങ്ങിലാണു ബോളിവുഡ് ആവേശം അലയടിച്ചത്. കരൺ ജോഹറും ഹാർദിക് പാണ്ഡ്യയും മതിമറന്നു നൃത്തം ചെയ്തപ്പോൾ, നിത അംബാനി തകർപ്പൻ ചുവടുകളുമായ ഇവർക്കൊപ്പം ചേർന്നു. താരങ്ങള്‍ക്കും പിതാവ് മുകേഷിനുമൊപ്പം നൃത്തം ചെയ്ത് ആകാശും വിവാഹദിനം ആഘോഷമാക്കി. സംഗീതവേദിയില്‍ ഷാരുഖ് തിളങ്ങിയപ്പോൾ, ആകാശിനു ചുറ്റി നിന്ന് ആമിർ ചുവടുകൾ വച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, രജനികാന്ത്, യുവരാജ് സിങ്, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ തുടങ്ങി നിരവധി പ്രമുഖർ അംബാനി കുടുംബത്തിനൊപ്പം ചടങ്ങുകളിൽ പങ്കാളികളായി.

sharukh-akash-ambani

ജിയോ വേൾഡ് സെന്ററിലായിരുന്നു വിവാഹം. ഇവിടെയും നൃത്തച്ചുവടുകളുമായി നിത അംബാനി കയ്യടി നേടി. ആകാശിന്റെ ജീവിതത്തിന് അനുഗ്രഹം തേടി ‘അച്യുതം കേശവം വിശ്വദാമോധരം’ എന്ന കൃഷ്ണ ഭജനാണു നിത ചുവടുവച്ചത്. അംബാനി സ്ക്വയറില്‍ ഒരുക്കിയിരിക്കുന്ന മ്യൂസിക്ക് ഫൗണ്ടൻ നിതയുടെ നൃത്തത്തിനൊപ്പം വർണവിസ്മയം തീർത്തു. ഈ പ്രകടനത്തിനുശേഷം എഴുന്നേറ്റുനിന്നു കയ്യടിച്ചാണു സദസ്സിലുള്ളവർ നിത അംബാനിയെ വരവേറ്റത്.

nitha-ambani-akash-wedding

മാർച്ച് 9 ശനിയാഴ്ച ആയിരുന്നു ആകാശ് അംബാനിയുടെ വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയെ ആണ് ആകാശ് വിവഹം ചെയ്തത്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തിയത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക, നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

nitha-ambani-sharukh

സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിൽ നടന്ന ആകാശിന്റെ പ്രീവെഡ്ഡിങ് പാർട്ടിയിലും അദ്ഭുതങ്ങള്‍ നിറഞ്ഞു നിന്നു. അത്യാഡംബരത്തോടെ നടന്ന ചടങ്ങ് ബോളിവുഡ് താരങ്ങളാൽ സമ്പന്നമായിരുന്നു. അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിൽ‌, ഹാരി പോട്ടർ സിനിമയിലെ കാഴ്ചകൾ ആധാരമാക്കി പ്രീവെഡ്ഡിങ് പാര്‍ട്ടി നടത്തിയിരുന്നു.

dance-isha

2018 ഡിസംബറിലാണു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും പിരാമൽ വ്യവസായ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദും വിവാഹിതരായത്. രാജ്യം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹമായാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കുശേഷം ഇഷയുടെ ഇരട്ട സഹോദരനായ ആകാശിന്റെ വിവാഹവും വർണവിസ്മയമാണു ബാക്കിയാക്കുന്നത്.

akash-shloka-wedding
MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA