സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങൾ

chilanka-wedding
SHARE

ടെലിവിഷൻ സീരിയലുകളിലൂടെ സുപരിചിതയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവരും പങ്കെടുത്തു.

chilanka2

വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍സ്റ്റാർ എന്ന സിനിമയിലൂടെയാണ് ചിലങ്ക അഭിനയ രംഗത്തെത്തുന്നത്. പിന്നീട് മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സജീവമായി. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

chilanka--
MORE IN WEDDING
SHOW MORE
FROM ONMANORAMA