sections
MORE

വിവാഹനിശ്ചയം, ആഘോഷങ്ങൾക്കൊരുങ്ങി എമി ജാക്സൺ

HIGHLIGHTS
  • ലണ്ടനിലെ വസതിയിലാണ് ചടങ്ങുകൾ
  • എമി ജാക്സണ്‍ മൂന്നു മാസം ഗർഭിണിയാണ്
amy-jackson-celebrating-engagement-with-grand-bash
SHARE

വിവാഹനിശ്ചയം ആഘോഷമാക്കാനൊരുങ്ങി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരം എമി ജാക്സൺ. കാമുകൻ ജോർജ് പനായോറ്റുവും എമിയും ഈ വർഷം ജനുവരി 1ന് സാംബിയയിൽ വച്ചാണു മോതിരം മാറിയത്.

മൂന്നര മാസങ്ങൾക്കുശേഷമാണ് സുഹൃത്തുക്കൾക്കും ബന്ധുക്കള്‍ക്കുമായി സൽകാരം സംഘടിപ്പിക്കുന്നത്. എമിയുടെ അടുത്ത സുഹൃത്തുക്കളായ ഇന്ത്യൻ താരങ്ങൾക്കും ചടങ്ങിലേക്കു ക്ഷണമുള്ളതായി ഫിലിംഫെയർ റിപ്പോര്‍ട്ടു ചെയ്യുന്നു. ലണ്ടനിലെ വസതിയിലാണ് ചടങ്ങുകൾ. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പൻമാരായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകൻ ആന്‍ഡ്രിയാസ് പനായോറ്റുവിന്റെ മകനാണ് ജോർജ്.

എമി ജാക്സണ്‍ മൂന്നു മാസം ഗർഭിണിയാണ്. ഇതിന്റെ സന്തോഷമായിരിക്കാം കുറച്ചു വൈകിയാലും പാർട്ടി സംഘടിപ്പിക്കാന്‍ കാരണമെന്ന് ആരാധകർ വിശ്വസിക്കുന്നു. 

മാർച്ച് 31 ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താൻ ഗർഭിണിയാണെന്ന വിവരം എമി ആരാധകരെ അറിയിച്ചത്. ‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്നു ലോകത്തോടു വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ.’ എമി ജോർജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA